0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 881.4K

കളിതമാശകൾ പറഞ്ഞോണ്ടിരുന്ന ആള് പെട്ടെന്ന് ഭക്ഷണം പോലും വേണ്ടെന്നു വച്ച് എണീറ്റ് പോയ കാര്യമാ ചോദിച്ചത്..!"!!

അവർ എനിക്ക് നേരെ നിന്ന് എളിയിൽ കൈകുത്തിക്കൊണ്ട് തറപ്പിച്ചു നോക്കി. അതിനപ്പുറം ആ മുഖത്തു ദേഷ്യമൊന്നും കാണാത്തത് എനിക്ക് വലിയ ആശ്വാസമായി. എന്തെങ്കിലുമൊരു തട്ടുമുട്ട് മറുപടിയിൽ ചിലപ്പോ വിഷയം തീർന്നേക്കും...!

"എനിക്ക് വിശപ്പില്ലായിരുന്നു മേമേ..അതാ..!"

സന്ദർഭം ഒന്ന് ലഘൂകരിക്കാനായി ഞാനൊരു ചിരിയോടെയാണ് മറുപടി പറഞ്ഞത്...!

"അതിൻ്റെ കാരണമാ ഞാൻ ചോദിച്ചത്..ഇളിക്കാതെ അത് പറ..."!!

അവർ കളിയായെന്നവണ്ണം എൻ്റെ കൈവണ്ണയിൽ ഒന്ന് തല്ലി...!

ഞാൻ പെട്ടെന്ന് വേദനിച്ചിട്ടെന്ന വണ്ണം മുഖത്തൊരു ശോകഭാവം വരുത്തി. ഒരു മറുപടി ആലോചിക്കാൻ ഒരല്പം സമയം കിട്ടാനായിരുന്നു. ആ പ്രകടനം. എന്നാൽ മേമ അത് ഒട്ടും കാര്യമാക്കിയതേയില്ല...!

കാര്യമറിയാതെ പിന്മാറില്ല എന്നൊരു ഭാവമായിരുന്നു അവരുടെ മുഖത്ത്...!

ഞാനാകെ പെട്ടു..ചുമ്മാ എന്തെങ്കിലും പറഞ്ഞാ അവർ വിശ്വസിക്കില്ല. തക്കതായ ഒരു കള്ളം കാരണമായി പറയണം. എന്ത് പറയും....!

പെട്ടെന്ന് തലയിൽ ബൾബ് മിന്നി. പ്രശ്ന‌ം സോൾവാകുമെന്ന് മാത്രമല്ല വേറെയും ഗുണങ്ങൾ ഉണ്ടായേക്കാവുന്ന ഒരു ആശയം മനസ്സിലുദിച്ചു...!

"ആലോചിച്ച് കള്ളത്തരം പറയാനാണേൽ..അറിയാല്ലോ മേമയെ..?!"!!

ചെറിയൊരു ചിരിയോടെ അവരെനിക്ക് വാണിംഗ് തന്നു....!

"അത്.. പിന്നെ...!"

പ്ലാനിന്റെ ഭാഗമായി ഞാനൊരു പരുങ്ങൽ അഭിനയിച്ചു...!

"...ഞാൻ പറയാം ..പക്ഷെ മേമ തെറ്റിദ്ധരിക്കരുത്..!"!!

മേമയുടെ മുഖത്ത് പെട്ടെന്നൊരു താല്പര്യം വന്നു. തെറ്റിദ്ധരിക്കാനും മാത്രം എന്താണാവോ പറയാൻ പോകുന്നതെന്ന ഒരു ജിജ്ഞാസ പ്രകടമായി....!

"നീ കാര്യം പറയ്..!"!!

അവർ അക്ഷമ കാണിച്ചു....!

"അത്..പിന്നെ..ഇന്നലെ മേമ എനിക്ക് ഒരു സാധനം തന്നില്ലല്ലോ..അതാ..."

ഞാൻ ഒരു പരുങ്ങലോടെ പറഞ്ഞു കൊണ്ട് എങ്ങോട്ടെന്നില്ലാതെ

💬 Comments

View all comments