0%

Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]

Author : kkstories Read All Parts 617.6K

നീ പറഞ്ഞെ..? ഞാൻ അങ്ങനാണോ പറഞ്ഞത്..! അല്ലെങ്കി നിന്നെ ഞാൻ അങ്ങനാണോ കാണുന്നത്..?! വേറെന്തെങ്കിലും മനസ്സിൽ വച്ചിട്ട് വായിൽ തോന്നിയത് വിളിച്ചു പറയരുത്..!!"!

മേമയുടെ മുഖം ദേഷ്യവും സങ്കടവുമെല്ലാം ചേർന്ന് ചുവന്നു തുടുത്തിരുന്നു. ദേഷ്യം പിടിപ്പിക്കാൻ തന്നെ പറഞ്ഞതാണെങ്കിലും ആ മുഖഭാവം എന്നെ ഒരല്പം വിഷമത്തിലാക്കി. പറഞ്ഞത് കൂടിപ്പോയോ....!

"ഞാനൊന്നും മനസ്സിൽ വച്ചൊന്നും പറഞ്ഞതല്ല..!!"!

ആ മുഖത്തു നിന്നും നോട്ടം മാറ്റിക്കൊണ്ട് ഞാൻ പിറുപിറുത്തു....!

"സത്യം പറ...നീ ഇന്നലെ രാത്രിയിലത്തെ സംഭവം മനസ്സിൽ വച്ചല്ലേടാ ഈ ചൊറിയലൊക്കെ ചൊറിയുന്നേ..!"!!

മേമയുടെ കണ്ണുകൾ കുറുകി...!

"മേമ ഒന്ന് പോയെ..! പിന്നേ...ഇന്നലത്തെ സംഭവം...കോപ്പാണ്..!!"

ഞാൻ മുഖം കൊടുക്കാതെ കൊടിയിലേക്ക് ശ്രദ്ധ തിരിച്ചു കളഞ്ഞു....!

എന്നാൽ മേമ അതങ്ങനെ വിടാൻ തയ്യാറായിരുന്നില്ല. അവരെൻ്റെ മുഖം ബലമായി പിടിച്ച് അവർക്കഭിമുഖമായി തിരിച്ചു പിടിച്ചു. എന്നിട്ടും ആ മുഖത്തേക്ക് നോക്കിപ്പോകാതെ ഞാൻ കൃഷ്ണമണി ഒരു കോണിലേക്ക് തിരിച്ചു കളഞ്ഞു....!

"അല്ലേ..ഏഹ്..അല്ലേ..?? പിന്നെന്താ കാലത്ത് തന്നെ ഇത്ര മസില് പിടിത്തം..? എന്നോട് മിണ്ടാതെ നടന്നതെന്തിനാ..?"!!

ആ മുഖത്ത് പെട്ടെന്നൊരു കെറുവ് പടർന്നു. കണ്ണുകൾ കുറുകി....!

"". എന്തൊക്കെ സംസാരിച്ചു എന്നിട്ട് മൈൻഡ് ചെയ്തോ നീ..!! ഒപ്പമിരുന്നു കഴിക്കാൻ നോക്കിയപ്പോ കൂടെയിരിക്കാതെ എണീറ്റ് ഹാളിൽ പോയിരുന്നില്ലേ... എന്നിട്ട് ആ ഉന്നച്ചാക്ക് വന്നപ്പോ എന്തൊരു തെളിച്ചമായിരുന്നു ഈ മരമോന്തയ്ക്ക്... എന്നെ കാണുമ്പോഴേക്കും കറുക്കും..."!!

ആ 'ഉന്നച്ചാക്ക്' പ്രയോഗം മിഷേലിനെക്കുറിച്ചാണെന്ന് മനസ്സിലായതോടെ അറിയാതെ ചുണ്ടിലുണർന്ന ചിരി അവർ കാണാതിരിക്കാൻ ഞാൻ മുഖം വശത്തേക്ക് ചെരിച്ചുകളഞ്ഞു.....!

"ഡാ...ഡാ ഡാ...ഇങ്ങോട്ട് മുഖത്തോട്ട് നോക്ക്... മുഖത്തോട്ട്..!!"

ആ കൈവിരലുകൾ എൻ്റെ ഇരു കവിളുകളിലും മുറുകി.

💬 Comments

View all comments