0%

Chapter Title : ഹേമലത എന്റെ മേമ 11 [കർണ്ണൻ]

Author : kkstories Read All Parts 727.6K

♥️ഏവർക്കും കർണ്ണന്റെ ഹൃദയം നിറഞ്ഞ♥️

💕 ഓണാശംസകൾ 💕

പ്രിയപ്പെട്ട ലാലിന് ഹൃദയത്തിൽ നിന്നും 💕

.........ആ മുഖത്ത് ഒരു ആശ്ചര്യം പടർന്നു....!

ഈശ്വരാ കാത്തോണേ..പ്ലാൻ ബി എന്നും പറഞ്ഞു ഒരു സാധനം കയ്യിലില്ലാത്തതാണ്....!

ഞാൻ പെട്ടെന്ന് ചുണ്ടിൽ വിരൽ വച്ച് 'മിണ്ടല്ലേ' എന്ന ഭാവത്തിൽ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.....!

പന്തികേട് നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ അടുക്കളയിലേക്ക് വന്നു....!

"അതേയ്..ഞാൻ അമ്മച്ചനോട് പറഞ്ഞത് പെരുന്നാളിന് പോയി വര്യാണെന്നാ..! ഉള്ളത് പറഞ്ഞാപ്പിന്നെ വിശദീകരിച്ചു കൊടുക്കുമ്പോഴേക്കും പുതിയ തൊണ്ട ഓർഡർ ചെയ്യേണ്ടി വരും.!"!!

ഉള്ളിലെ ആന്തൽ മറച്ചുകൊണ്ട് ഞാനൊരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു....!

"പള്ളീൽ പോകാതെ നീ വേറെ എങ്ങോട്ടാ പോയെ..? ഇപ്പൊ എന്തിനാ കുളിച്ചേ..?"!!

ശടപടേന്ന് രണ്ടു ചോദ്യങ്ങൾ ഒരു സംശയദൃഷ്‌ടിയോടെ ചീറി വന്നു....!

നൈസായിട്ടൊന്നു പതറിപ്പോയേനെ...പക്ഷെ പടച്ചോൻ കാത്തു....!

"നീയൊന്നു ഊതിക്കെ..!!!"

സംശയം കത്തിപ്പിടിച്ചപോലെ നെറ്റി ചുളിച്ച് തെല്ലൊരു ദേഷ്യത്തിൽ അവരെന്റെ അടുത്തേക്ക് നീങ്ങി നിന്നു....!

ഞാൻ പെട്ടെന്ന് തന്നെ ആ സംശയമങ്ങു ദൂരീകരിച്ച് കൊടുത്തു. വെള്ളമടിക്കാൻ പോയതല്ലെന്നു ബോധ്യമായതോടെ ആ മുഖത്തെ ദേഷ്യം മാറി....!

"ഞാൻ വെറുതെ ഒന്ന് ഹൈവേ വരെ പോയി.ഒരു ജ്യൂസ് കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതുവഴി ബൈക്കിൽ പോയ ഏതോ ഒരുത്തൻ ശ്രദ്ധിക്കാതെ ഒരു തുപ്പായിരുന്നു. മുറുക്കാനോ പാൻപരാഗോ...അഹ് ..എന്തോ..! അറച്ചിട്ട്...ൻ്റിയ്യോ..! എങ്ങനാ ഇവിടെ എത്തിയതെന്ന് എനിക്കേ അറിയൂ..!"!!

വളരെ വിദഗ്ദമായി ഞാനാ പ്ലാൻ അവതരിപ്പിച്ചുകൊണ്ട് മുഖം അറച്ച ഭാവത്തിൽ ചുളുക്കി. ആ ഭാവം ചെറുതായി അവരിലേക്കും പടർന്നു....!

"ഇതിപ്പോ എന്തിനാ അവിടൊക്കെ പോകാൻ പോയെ...പള്ളീൽ വരാൻ ഇഷ്‌ടല്ലെങ്കിൽ

💬 Comments

View all comments