Chapter Title : ഹേമലത എന്റെ മേമ 12 [കർണ്ണൻ]
തോർത്തിലെ വെള്ളമിറ്റി വഴുവഴുത്തത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല....!
ഒറ്റക്കാലിൽ ബലം കൊടുത്ത് മറ്റേക്കാൽ പിന്നിലേക്ക് നീക്കാനൊരുങ്ങിയതും പൂപ്പൽ വഴുക്കി മുന്നിലേക്ക് ഒറ്റ മറിയലായിരുന്നു. തലച്ചോറത് തിരിച്ചറിയുമ്പോഴേക്കും ബാലൻസ് ചെയ്യാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ കുളത്തിലേക്ക് മറിഞ്ഞുകഴിഞ്ഞിരുന്നു....!
മേമയിൽ നിന്നുമൊരു ആന്തൽ ശബ്ദമുയർന്നു. അതൊരു കൂവലായി മാറുമ്പോഴേക്കും ആ വായിലേക്ക് കുളത്തിലെ വെള്ളം അടിച്ചു കയറിക്കഴിഞ്ഞു....!
കുളത്തിന്റെ നടുവിലേക്കാണ് ചെന്ന് പതിച്ചത്. മേമയുടെ വായിലും മൂക്കിലുമൊക്കെ വെള്ളം കയറി. നെഞ്ച് വരെ വെള്ളത്തിൽ നിന്നുകൊണ്ട് അവർ ചുമയ്ക്കാൻ തുടങ്ങി....!
"സോറി..അബദ്ധം പറ്റിയതാ..!!"!!
ആ തുമ്മലൊന്നടങ്ങിയപ്പോൾ ഞാനൊരു ചമ്മിയ ചിരിയോടെ ക്ഷമാപണം നടത്തി. സംഗതി അതിൽ നിൽക്കില്ലെന്നറിയാമായിരുന്നു. ചിലപ്പോ ഒരെണ്ണം പൊട്ടാനും സാധ്യതയുണ്ട്....!
തുമ്മി ചുവന്നുപോയ കണ്ണുകളോടെ അവരെന്നെ നോക്കി. ആ നിമിഷം മനസ്സിലൊരു ഉറവ പൊട്ടി വരുന്നത് ഞാനറിഞ്ഞു....!
വീഴ്ചയിൽ ആകെ മുങ്ങിപ്പോയിരുന്നതിനാൽ തലയിൽ കെട്ടിയ തോർത്ത് ഒരല്പം പിന്നോട്ട് മാറിയിരുന്നു. കുറച്ചു മുടിയിഴകൾ ആ നെറ്റിയിലൂടെ മുഖത്തിലേക്ക് വീണു കിടന്നു.
ചുവപ്പ് രാശി പടർന്ന ഇളമാൻ കണ്ണുകൾ.. നനഞ്ഞു വിടർന്ന കൺപീലികൾ..നനവിന്റെ നൂലുകളൊഴുകിയിറങ്ങുന്ന തുടുത്ത കവിളുകൾ..ഭയം ഇരച്ചിറങ്ങി തുടുത്തു പോയ മാന്തളിർ പോലുള്ള ചുണ്ടുകൾ....!
നനഞ്ഞു വിളറിയ പെണ്ണ്...!!!
പ്രപഞ്ചത്തിലെ ഏറ്റവും സുഖദമായ കാഴ്ച്ച...!!!!
എൻ്റെ ഹൃദയം പടപടാ മിടിച്ചു. ഈ മനോഹര മുഖം ഇത്രയും ആകർഷണീയമായി ഇതിനുമുമ്പ് കണ്ടിട്ടില്ല..! മാർവലസ് എന്നോ ഗോർജിയസ് എന്നോ പോലും വിളിച്ചാൽ മതിയാകില്ല...സ്വർഗപ്പൂന്തോട്ടത്തിൽ വിടർന്നു നിൽക്കുന്ന പൂവാണിത്..
വിശേഷണങ്ങളിൽ തീരാത്തത്ര അഴകുള്ള തുടും ചെമ്പനീർ പൂവ്....!!
എന്റെ ഹൃദയം തുളുമ്പിപ്പോയി. ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഓമനിക്കാൻ മനസ്സ് തുടിച്ചു പോയി....!
💬 Comments
View all comments