0%

Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]

Author : kkstories Read All Parts 677.5K

ഞാൻ കിടക്കാം..! അഥവാ എണീറ്റ് ഓടേണ്ടി വന്നാലും കിടക്കാനൊരിടം വേണ്ടേ..!!"

അമർത്തിപ്പിടിച്ച ഒരു ചിരിയോടെ അവർ കൈ നീട്ടി...!

“എന്റെ മേമേ..ഇതൊക്കെ കുറച്ചോവറല്ലേ.... ഞാൻ സമ്മതിച്ചതല്ലേ തൊടില്ലെന്ന്..."!!

ഞാൻ പരിഭവത്തോടെ മുഖം ചുളിച്ചു. മേമ അതൊന്നും മൈൻഡ് ചെയ്യാതെ കൈ നീട്ടിയപടി നില്പാണ്...!

"ഉം..താ....ചാവി താ..."!!

"താക്കോൽ പുറത്താ...ബാൽക്കണിയുടെ ഡോറിൻ്റെ താഴെ..!"!!

ഞാൻ സ്വല്പം കനപ്പിച്ചു തന്നെ പറഞ്ഞു...!

മേമ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരിയൊതുക്കിക്കൊണ്ട് വാതിലിനു നേരെ തിരിഞ്ഞു...!

എങ്ങാനും അകത്തു കയറി വാതിലടച്ചു കളഞ്ഞാലോ എന്നൊരു പേടിയിൽ ഞാനും കൂടെച്ചെന്നു....!

എന്നാൽ അപ്രതീക്ഷിതമായ ഒന്നും നടന്നില്ല. ചാവിയെടുത്ത് വാതിൽ തുറന്നിട്ട ശേഷം മേമ എന്റെ അടുത്തേക്ക് തന്നെ വന്നു...!

*വാ...വന്നു കിടന്നുറങ്ങാൻ നോക്ക്..."!!

ആക്കുന്നപോലൊരു ചിരിയോടെ അവർ അകത്തേക്ക് കയറി....!

ഞാൻ കതകടച്ചു കുറ്റിയിടുമ്പോഴേക്കും അവർ കിടക്കയിൽ കയറി ചുമരിനരികിലേക്ക് കയറിയിരുന്നു കഴിഞ്ഞിരുന്നു....!

"അതേയ്..ചിലപ്പോ മേമയുടെ മണം ശ്വാസത്തിൻ്റെ കൂടെ മൂക്കിൽ കേറാൻ ചാൻസുണ്ട്. അതുകൊണ്ട് മൂക്കിൽ പഞ്ഞിയോ തുണിയോ മറ്റോ തിരുകി വെക്കണോ..?!!"

ഒരു പരിഹാസച്ചിരിയോടെ ചോദിച്ചുകൊണ്ട് ഞാൻ കിടക്കയിലേക്കിരുന്നു....!

മുടി വാരിപ്പിടിച്ച് ഉച്ചിയിൽ കെട്ടി വെക്കുകയായിരുന്ന മേമ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. ഞാൻ അരിശം തീർക്കുകയാണെന്നു മനസ്സിലായപോലൊരു ഭാവമാണാ മുഖത്ത്....!

"...അല്ലാ...ഇനി അതിൻ്റെ പേരിൽ എണീറ്റ് ഓടണ്ടല്ലോ..!!"!

പിറുപിറുത്തുകൊണ്ട് ഞാൻ കിടക്കയുടെ വെളുമ്പിലേക്ക് കിടന്നു....!

ചതഞ്ഞ ഒരു ചിരിയോടെ ചുവരിനോട് പറ്റി മേമയും കിടന്നു....!

മുറിയിൽ മൂകത തളം കെട്ടി. ബാങ്കറ്റ് വലിച്ചു കയറ്റുന്നതിൻ്റെ ഇളക്കമൊക്കെ അറിയുന്നുണ്ടെങ്കിലും കുറച്ചു നേരം കൂടെ ക്ഷമിച്ചേക്കാമെന്നു കരുതി ഞാൻ അനങ്ങാതെ കിടന്നു.

എന്തൊക്കെ ഉപാധികൾ സമ്മതിച്ചാലും

💬 Comments

View all comments