Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]
പ്രസന്നതയോടെയാണ് മിഥുവുമായി സംസാരിക്കുന്നതു....
അതിനൊന്നും ചെവി കൊടുക്കാതെ ഞാൻ പ്ലാൻ പൊളിഞ്ഞതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു....ഇനിയിപ്പോ എങ്ങനെ പോകും.....!
ഈ താടക വിടുമോ അവർ തടഞ്ഞാൽ അതെനിക്ക് എതിർക്കാൻ കഴിയില്ല...അതെനിക് ജന്മനാ ഉള്ള ന്യുനതയാണ് മുടിയാനായിട്ട്..ആരെങ്കിലും അരുത് എന്ന് പറയുന്ന കാര്യം ചെയ്യാനായിട്ട് ഒരു കാരണവുമില്ലാത്ത പേടിയാണ്... പക്ഷെ അപ്പുറത്തുള്ള ആൾ ഒരു തെറി പറയുന്ന വരെ ആ പേടി നില്ക്കു എന്നുള്ളതും സത്യമാണ്...!
എന്നാൽ മേമയുടെ കാര്യത്തിൽ അവർ തെറി പറഞ്ഞാലും എന്റെ നാവുയരില്ല....കാരണം അത് കഴിഞ്ഞു ചെന്നു കയറേണ്ടത് അമ്മയുടെയും അച്ഛന്റെയും അടുത്തേയ്ക്കാണ്....അത് എരി തീയിൽ നിന്നും വറ ചട്ടിയിൽ വീണ പോലെയാകും....
ഇനിയിപ്പോ എന്ത് ചെയ്യും ആകെ പെട്ടല്ലോ ഈശ്വരാ.....!
"ദേ കണ്ണാ ഫോൺ"..!!!!
സംസാരിച്ചു കഴിഞ്ഞ ശേഷം മേമ ഫോൺ എനിക്ക് നീട്ടി... ഞാൻ മിഥുവുമായി വീണ്ടു കുറച്ചു സമയം സംസാരിച്ചു.....!
"എത്ര മണിക്കാ കണ്ണൻ പോകുന്നത്"..!!!!
കാൾ കട്ട് ചെയ്തു കഴിഞ്ഞപ്പോ മേമ എന്റെ മുന്നിൽ അരമതിലിൽ ഇരുന്നു...
എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ തലയും താഴ്ത്തി ചുവരിൽ ചാരി നിന്നു....!
"ലിസിച്ചേച്ചി പറയാന് ഞാൻ പണിയൊക്കെ നിന്നെ കൊണ്ട് ചെയ്യിച്ചത് ശെരിയായില്ല എന്ന്....ആലോചിച്ചപ്പോൾ എനിക്കും തോന്നി...സിറ്റിയിൽ താമസിക്കുന്നവർക്ക് അതൊന്നും ശീലമുണ്ടാവില്ല എന്ന് ഞാനും ഓർത്തില്ല.... കുറഞ്ഞത് വന്ന ദിവസം തന്നെ അതൊക്കെ ഒഴിവാക്കാമായിരുന്നു"..!!!!
മേമയുടെ മുഖം കുനിഞ്ഞു....!
ഭക്ഷണം കഴിച്ച് വരാൻ നേരം മേമയ്ക്ക് വന്ന ഫോണിന്റെ ഉറവിടം ഇപ്പൊ എനിക്ക് മനസ്സിലായി. ലിസ്സി ചേച്ചി.. എന്റെ പ്ലാൻ പൊളിച്ച മഹതി.....!
"കണ്ണന് വേണമെങ്കിൽ നാളെ പൊയ്ക്കോളൂ....പക്ഷെ പോകരുതെന്നെ
💬 Comments
View all comments