Chapter Title : ഹേമലത എന്റെ മേമ 2 [കർണ്ണൻ]
കാര്യങ്ങൾ മറിയും മറിഞ്ഞും വന്നു....ഒടുവിൽ ഒരു തീരുമാനത്തിൽ ഉറച്ചു ഞാൻ കോണി ഇറങ്ങി താഴേക്കു ചെന്നു.....
മുൻഭാഗത്തേയ്ക്ക് ചെല്ലാതെ അടുക്കള വഴി ഞാൻ തൊഴുത്തിലെയ്ക്ക് ചെന്നു.....മങ്ങിയ ബൽബിന്റെ പ്രകാശം തൊഴുത്തിലുണ്ട്.....!
ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കിലെയ്ക്ക് അടിച്ചു കയറുന്നതു വക വയ്ക്കാതെ ഞാൻ തൂമ്പയുമെടുത്തു തൊഴുത്തിലെയ്ക്ക് കയറി......!
ഒടുവിൽ ഞാൻ എന്റെ വഴി തിരിച്ചറിഞ്ഞിരിക്കുന്നു....ആലോചിച്ചാലോചിച്ച് ആറ്റിയും കുറുക്കിയും ഞാൻ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു....മേമയെ തനിച്ചാക്കി പോകാനുള്ള തീരുമാനം ഞാൻ പാടെ ഉപേക്ഷിച്ചു...അതിനി മാറുകയുമില്ല....കാരണം എന്റെ ചില തീരുമാനങ്ങൾ പാറ പോലെ ഉറച്ചതായിരിക്കും.....!
പശുക്കളൊക്കെ അറിഞ്ഞു തൂറി വച്ചിട്ടുണ്ട്....ഓരോന്നിനെയും മാറ്റി മാറ്റി പകുതിയിലേറെ ഞാൻ ക്ലിയർ ആക്കി.....!
"കണ്ണാ.... എന്തായിത്"..!!!!
മൂക്കത്തു വിരൽ വച്ചു അന്തം വിട്ട് നിൽക്കുകയാണ് മേമ...നോട്ടം കണ്ടാലറിയാം ആകെ കിളി പോയിട്ടുണ്ടെന്നു.... ഈ മാറ്റം ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..... കാലത്തെ പോകാൻ നിന്നവൻ ഒറ്റ ഉറക്കം കൊണ്ട് ഇങ്ങനെ മാറുമെന്ന് ആരും പ്രതീക്ഷിക്കില്ല.....!
എനിക്കപ്പൊ ചെറിയ ഒരു കുസൃതി തോന്നി....വിരലിൽ അല്പം ചാണകം തൊണ്ടിയെടുത്തു അന്തം വിട്ട് നിൽക്കുന്ന മേമയുടെ പൂ പോലുള്ള തുടുത്ത കവിളിൽ അങ്ങ് ഉരച്ചു തേച്ചു.....!
"എന്നെ ഓടിച്ചിട്ട് അങ്ങനിപ്പോ സുഖിക്കാന് വിചാരിക്കണ്ട.'''ഞാൻ തത്കാലം എങ്ങും പോണില്ല"..!!!!
നാവു കൊണ്ട് കോക്രി കാണിച്ചു ഞാനവരുടെ അറപ്പു നിറഞ്ഞ മുഖം കാണുവാനായി കാത്തു.....എന്നാൽ അങ്ങനൊന്നും സംഭവിച്ചില്ല... ഞാനങ്ങനൊരു പ്രവർത്തി ചെയ്ത കാര്യം അറിഞ്ഞ മട്ട് പോലുമില്ല......!
ശീല കണക്കെ നിൽക്കുന്ന അവരുടെ കണ്ണിൽ ചെറിയ ഒരു നീർത്തിളക്കം പടരുന്നത് ഞാൻ കണ്ടു.....!
പണി പാളി...അവർക്കത് ഇഷ്ടമായിട്ടില്ല...ഞാൻ വേഗം തന്നെ കവിളിൽ നിന്നും ചാണകം തുടച്ചു
💬 Comments
View all comments