Chapter Title : ഹേമലത എന്റെ മേമ 4 [കർണ്ണൻ]
മേമയോട് ഒരു ദേഷ്യവുമില്ല.. പേടിയും.. പക്ഷെ നേരത്തെ ഈ കയ്യൊന്നു പിടിച്ചതിന് കാണിച്ചു കൂട്ടിയതൊക്കെ ഓർക്കുമ്പോ ചെറുതായിട്ട്"..!!!!
"അപ്പൊ ശെരിയ്ക്കും ഒരു രക്ഷസിയെ പോലെയായല്ലേ ഞാൻ... ഒന്ന് തൊട്ടാലോ.. മിണ്ടിയാലോ.. അടുത്ത് കൂടി പോയാലോ ഒക്കെ കടിച് കീറാൻ വരുന്ന രാക്ഷസി.. അങ്ങനൊന്നും കരുതല്ലേ കണ്ണാ എനിയ്ക്കത്"..!!!!
വിങ്ങി പൊട്ടി പോയതു ഞാൻ കാണാതിരിക്കാൻ അവർ എനിയ്ക്കു പിന്തിരിഞ്ഞു നിന്ന് കളഞ്ഞു....!
എനിക്കാകെ വിഷമമായി അങ്ങനൊന്നും പറയേണ്ടിയിരുന്നില്ല എന്ന് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി....!
എങ്ങനാണ് ഒന്ന് ആശ്വസിപിയ്ക്കുക...!
"സോറി മേമേ"..!!!!
ഞാൻ മെല്ലെ ആ തോളിൽ കൈ വച്ചു. പേടിച്ച് പേടിച്ചാണ് വച്ചതു. എപ്പോ എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവുമില്ലല്ലോ....!
അവർ മെല്ലെ തിരിഞ്ഞു നോക്കി....!
ഈശ്വരാ പണിയായോ.. ഭീതിയോടെ ഞാനാ മുഖത്തേയ്ക്ക് നോക്കി..ആ കണ്ണുകളിലൊരു നീർതിളക്കം കാണാനുണ്ട് . ബീ..കാം...!
"മേമയ്ക്ക് എന്ത് ശിക്ഷ വേണേലും തന്നോ. പക്ഷെ ഇന്നത്തെ പോലെ മിണ്ടാതിരിയ്ക്കരുത് ഒരിയ്ക്കലും. മേമയ്ക്ക് വേറെ ആരാടാ ഉള്ളത്"..!!!!
ആ കൈ മെല്ലെ എന്റെ കവിളിൽ തലോടി....!
ഇല്ല ഇനി മേമേയോട് മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ല.പക്ഷെ ഞാൻ നേരത്തെ അങ്ങനൊന്നും വിചാരിച്ചിട്ട് കൂടി ഇല്ലായിരുന്നു മേമേ.. എന്നാലും സാരവില്ല അതിന് മുന്നേ ഒക്കെ കുറെ ചീത്ത കേട്ടിരുന്നല്ലോ. ഇതും അതിന്റെ കൂടെ വകയിരുത്താം പോരെ"..!!!!
ഞാനൊരു കള്ള ചിരി പാസാക്കി. അവരെ ഒന്ന് നോർമലാക്കുക എന്ന ഒറ്റ ചിന്തയെ അപ്പോൾ ഉണ്ടായിരുന്നുള്ളു.....!
അതിന്റെ ഫലമായി ആ മുഖത്തൊരു നേരിയ പുഞ്ചിരി വിരിഞ്ഞു.. കണ്ണുകൾ കൂടുതൽ പ്രകാശിതമായി....!
"തലവേദന കുറഞ്ഞോ"..!!!
എല്ലാം കലങ്ങി തെളിഞ്ഞ
💬 Comments
View all comments