Chapter Title : ഹേമലത എന്റെ മേമ 7 [കർണ്ണൻ]
നേർത്ത പുഞ്ചിരിയോടെ അവരെന്നേ സൂക്ഷിച്ചു നോക്കി......!
"
"അടയ്ക്ക്..!"
മുടിയ്ക്കുള്ളിലേക്ക് വിരലുകൾ കടത്തി പതിയെ തഴുകിക്കൊണ്ട് ഞാൻ ശബ്‌ദം താഴ്ത്തി....!
ഒരു നിമിഷം അതേ ഭാവത്തിൽ തന്നെ നോക്കിയ ശേഷം അവർ മെല്ലെ കണ്ണുകളടച്ചു....!
ഞാൻ പതിയെ കുനിഞ്ഞ് ആ തുടുത്ത് പൊള്ളിനിൽക്കുന്ന പഞ്ഞി പോലുള്ള കവിളിൽ ചുണ്ടുകളമർത്തി....!
അവരത് തന്നെ പ്രതീക്ഷിച്ചിരിക്കാം....!
ആ ശരീരത്തിൽ ഒരു നേരിയ ഉടുമ്പിക്കൽ പൊലൊരു ഇളക്കമുണ്ടായി എന്നതല്ലാതെ ഒരു പ്രതിഷേധമോ പ്രതികരണമോ ഒന്നും തന്നെ പ്രകടമാക്കാതെ അവരത് ഏറ്റുവാങ്ങി....!
ആ കവിളിലെ പനിച്ചുട് എൻ്റെ ചുണ്ടുകളിലേക്ക് പടർന്നു കയറുന്നത് വരെ ആ ചുംബനം നീണ്ടുപോയി....!
കിടക്കയിലേക്ക് കയറിക്കിടന്ന് ആ ശരീരത്തിൻ്റെ ചൂട് പൊതിഞ്ഞു പിടിച്ച് പകർന്നെടുക്കാൻ മനസ്സ് വല്ലാതെ തുടിച്ചു പോവുന്നു. ആ നീണ്ടു ചുരുണ്ട മുടിയിഴകളിലൂടെ വിരലോടിച്ച് ഒരു കമ്പിളിക്കുള്ളിൽ പുതച്ചു മൂടി ഉള്ളിൽ സൂരഞ്ഞ പൊങ്ങുന്ന പ്രേമാനന്ദം പകുത്തു നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ...!
ഒരു നെടുവീർപ്പോടെ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ അവശേഷിപ്പിച്ചു കൊണ്ട് ഞാനെന്റെ ചുണ്ടുകൾ അടർത്തി മാറ്റി...!
മേമ അപ്പോഴും കണ്ണുകൾ അടച്ചു പിടിച്ചിരിക്കുകയാണ്.. ആ കൺകോണിൽ ഒരു നേർത്ത നനവ് ഉരുണ്ടുകൂടിയിരിക്കുന്നു....!
എനിക്കത് തുടച്ചുകളയണമെന്നുണ്ട്. പക്ഷേ നീർമണിയുടെ അർത്ഥമറിയാതെങ്ങനെ..! ഒരു പക്ഷെ എൻ്റെ അതിക്രമത്തെ എതിർക്കാൻ കഴിയാതെ പോയതിലുള്ള ആത്മരോഷമാണെങ്കിലോ.....!
“ഞ..ഞാൻ പോട്ടെ... വിസിൽ കേൾക്കില്ല..!"
ഉള്ളിലുണർന്ന ഒരു അനാവശ്യ ഭീതി എൻ്റെ സ്വരത്തിൽ ധ്യതി പടർത്തിയിരുന്നു....!
മറുപടിക്കായി കാത്തു നിൽക്കാതെ ഞാൻ തിടുക്കത്തിൽ പുറത്തു കടന്നു....!
അടുക്കളയിൽ ചെന്ന് വിസിൽ ശബ്‌ദത്തിനായി കാത്തു നിൽക്കുമ്പോൾ മേമയുടെ ആ വിധേയത്വവും ആ കണ്ണീരും ഒരേപോലെ എന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു....!
💬 Comments
View all comments