0%

Chapter Title : ഹേമോഹനം [ManuS]

Author : മന്മഥൻ Read All Parts 1.9K

ഒരമ്മയുടെ വാത്സല്യം പകരാൻ ഒരച്ഛന് കഴിയില്ല.... അമ്മയുടെ നഷ്ടം അച്ഛനെക്കാൾ ഏറെ എനിക്കായിരുന്നു....

പ്രതാപിയായ അച്ഛൻ്റെ കണ്ണിൽ എല്ലാവരും ചെറുതായിരുന്നു.... രാവും പകലും അച്ഛന് ഒരു പോലെയായിരുന്നു....

എൻ്റെ നാമജപത്തെക്കാൾ അപ്പുറം അച്ഛൻ വേറൊന്നും ചിന്തിച്ചിരുന്നില്ല....

തിരുവാതിരക്കും.... ഓണക്കളികൾക്കും ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ.........

അച്ഛനും വിട്ട് പോയപ്പോൾ ഒരു വീട്ടമ്മയുടെ ഭാഗ്യം നഷ്ടപ്പെട്ട ഞാൻ....... എല്ലാവരുടെയും കൊച്ചമ്മയായി.....

നഷ്ടങ്ങൾ ഓർത്ത് ഹേമേട്ടത്തി ദു:ഖിക്കരുത്.....

ഹോ.... ഞാനെന്തെക്കെയോ പറഞ്ഞുപോയി .... അല്ലെ..... ഇപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു......

ഒന്നും നഷ്ടപ്പെട്ടില്ലന്ന ഒരു തോന്നൽ..... ഹേമ മോഹനെ നോക്കി.... അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.....

.....................................

ആഴ്ച രണ്ട് കഴിഞ്ഞു.....

വൈകിട്ട് ഹേമ കുളിച്ചു..... ദേഹത്ത് കുറച്ച് പാടുകൾ ബാക്കിയുണ്ട്......

ഹേമേടത്തി മേശപ്പുറത്ത് ഒരു പൊതി ഉണ്ട്.... കസ്തൂരി മഞ്ഞളാണ്... നാളെ മുതൽ അരച്ച് പെരട്ടണം.... ആ പാടുകൾ അങ്ങ് പൊക്കേട്ടെ.... മുറിയിൽ നിന്ന് മോഹൻ വിളിച്ചുപറഞ്ഞു......

എത്ര കാര്യമായാണ് മോഹൻ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഹേമ ചിന്തിച്ചു....

മോഹൻ പുറത്ത് പണിക്കാർ ആരെങ്കിലും ഉണ്ടോ......

എന്താ ഹേമേടത്തി,,,,,

നാളെ രാവിലെ ഒന്നമ്പലത്തിൽ പോകണം..... മീരയോട് രാവിലെ വരാൻ പറയണം....

ശരി.... ഞാൻ ഏർപ്പാടാക്കാം.....

മോഹൻ വരുന്നോ...... അമ്പലത്തിൽ.... അവൾ കൊതിയോടെ ചോദിച്ചു.....

ഇല്ല.... എനിക്ക് നാളെ ക്യഷി ഒഫീസിൽ പോകണം....

ഹേമയുടെ മുഖം മങ്ങി.... മോഹനോടൊപ്പം പോകാൻ അവൾ ആഗ്രഹിച്ചിരുന്നു......

പിറ്റേന്ന് രാവിലെ മീര വന്നു..... ഹേമ രാവിലെ തന്നെ കുളിച്ച് റെഡിയായി നിൽപ്പുണ്ടാരുന്നു..... സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന ഹേമയെ കണ്ട്...... ആഹാ ആളാകെ

💬 Comments

View all comments