0%

Chapter Title : Hero 2 [Doli]

Author : kkstories Read All Parts 938

മിസ്സ് വെളിയിലേക്ക് ഇറങ്ങി.....

ഞാനും ബാഗ് ഒക്കെ എടുത്ത് പോവാം എന്നും കരുതി ഇറങ്ങി....അവരോട് പറയാൻ ഞാൻ അക്ഷയിനെ ഏൽപ്പിച്ചു....

പിന്നെ അടുത്ത ഒരാഴ്ച ഞാൻ കോളജിൽ പോയില്ല.....

നന്ദനെ മാത്രം വിളിച്ച് കാര്യം പറഞ്ഞു....

ഒരു രാത്രി എനിക്ക് ഒരു കോൾ വന്നു.... ശ്രീ പേര് വന്നു....

ഞാൻ എടുത്തില്ല

വീണ്ടും വിളി വന്നു....

ഹലോ....

സൂര്യ ഇത് ഞാൻ ആണ് ശ്രീ

എന്താ പറയു

ഒന്നും ഇല്ല നീ എന്താ വരാത്തത് എന്ന് അറിയാൻ വിളിച്ചതാ

ഞാൻ വന്നില്ലെങ്കിൽ കുട്ടിക്ക് എന്താ ....

എന്താടാ ഇങ്ങനെ ഒരു സ്നേഹവും ഇല്ലാതെ

നീ ഇങ്ങനത്തെ വർത്തമാനം പറയാൻ ആണെങ്കി ഞാൻ കട്ട് ചെയ്യും....

വേണ്ട വേണ്ട....

പിന്നെ ....

അത് തന്നെ നീ എന്താ വരാത്തത് എന്ന്....

ഇപ്പൊ അത് അറിഞ്ഞിട്ട് എന്തിനാ....

ചുമ്മാ നമ്മടെ ഇഷ്ടപെട്ടവർക്ക് എന്താ എന്നൊക്കെ വിളിച്ച് ചോദിക്കുന്നത് ഒരു നട്ടുനടപ്പല്ലെ.....

കുട്ടി ഞാൻ അവസാനം ആയി പറയാം കുട്ടി വിചാരിക്കുന്ന ഒരു ആളെ അല്ല....പിന്നെ കുട്ടിക്ക് എന്നോട് ഉള്ളത് സ്നേഹം അല്ല എൻ്റെ അവസ്ഥ കണ്ട് ഉള്ള ഒരുതരം സഹതാപം ആണ്.... സോ ബെറ്റർ ചെയിഞ്ച് യുവർ മെൻ്റാലിറ്റി .....

പിന്നെ എൻ്റെ സുഖവിവരം വിളിച്ച് അന്വേഷിക്കാൻ തോന്നിയ മനസ്സിന് താങ്ക്സ് ..... . അത് പോലെ ഒരു കാര്യം കൂടെ കുട്ടി ഈ രാത്രി നേരത്ത് എന്നെ വിളിച്ച് ബുദ്ധിമുട്ടണം എന്നില്ല ...... . പിന്നെ ഇത്ര കഷ്ടപ്പെട്ട് വിളിച്ചതല്ലെ ഞാൻ ഇനി അടുത്ത ആഴ്ചയെ വരൂ.... .. .അപ്പോ വേറെ ഒന്നും ഇല്ലല്ലോ ..... അപ്പോ ശെരി ഗുഡ് നൈറ്റ്..... ..... ഞാൻ ഫോൺ കട്ടാക്കി..... ...

മതി ഇത്രയും പറഞ്ഞ മതി.... കറക്റ്റ് ആണ് ഇനി മാനം ഉണ്ടെങ്കിൽ എന്നെ ശല്യം ചെയ്യില്ല....

അടുത്ത ഒരു കോളജ് ദിവസം നല്ല മഴ ഉണ്ട്.....

നാശം നല്ല മഴ. ആണല്ലോ നന്ദനേ വിളിച്ച് ചോദിച്ചാലോ....

വിളിക്കാം

അളിയാ നീ എവിടെ ആണ്....

എടാ ഞാൻ കോളജിൽ ആണ് എന്താ

💬 Comments

View all comments