Chapter Title : Hero 2 [Doli]
എൻ്റെ ഉയിർ നമ്പൻ ആണ് അവൻ്റെ ചീട്ട് കീറാൻ ഒന്നും ഞാൻ ഇല്ല....
എടാ മണ്ടാ അവൻ ശെരിക്കും ആരാ എന്ന് കണ്ട് പിടിക്കാൻ ആണ് അവൾ ഉദ്ദേശിച്ചത് .....നന്ദൻ പറഞ്ഞു
അങ്ങനെ ആണെങ്കിൽ ഫുൾ സപ്പോർട്ട് അല്ല മറിയ ഉണ്ടോ ഈ ടീമിൽ....റെമോ ചോദിച്ചു...
ഉണ്ട് തും ഹൊ നാ തോ മേ ബി ഹൂ.....??
ഓഹോ എന്താ പറഞ്ഞത്....?
എടാ മണ്ടാ നീ ഉള്ളത് കൊണ്ട് ഞാനും ഉണ്ട് എന്ന് നന്ദൻ പറഞ്ഞു
ഹേ ആണോ.....??
സി
സിയോ
സി എന്നാല് യെസ് എന്നാ മറിയ അവനോട് പറഞ്ഞു....
നിങ്ങളുടെ പഞ്ചായത്ത് പിന്നെ ശ്രീ അവരോട് പറഞ്ഞു....
അപ്പോ മിഷൻ അരികോമ്പൻ അല്ല പാർത്ഥൻ കൊമ്പൻ റെമോ പറഞ്ഞു....
കൊട് കൈ.....
എന്ത് എങ്ങനെ ഒന്ന് പറ നന്ദൻ അവളോട് ചോദിച്ചു.....
......
ബാക്ക് ടു പാച്ചു....
ചെ പറഞ്ഞത് കടുത്തു പോയോ ഇല്ല ഇനി പിന്നാലെ വരാതെ ഇരുന്ന മതി....
നല്ല കാലത്ത് ഒരുത്തിയും വന്നില്ല അതെങ്ങനെ ആ ഇന്ദ്രൻ തെണ്ടി ഉള്ളപ്പൊ ആർക്ക് നമ്മളെ ഒക്കെ വേണം....
ഞാൻ ബെഞ്ചിൽ തട്ടിക്കൊണ്ട് കിടന്നു....
മിസ്സ് പെട്ടന്ന് ഉള്ളിലേക്ക് വന്നു
പാർത്ഥൻ ആർ യു ഓക്കേ ചൈൽഡ്
ഇല്ല മിസ്സ് ഒക്കെ ആണ്
അല്ല തനിക്ക് ഹോസ്പിറ്റലിൽ പോണോ....
വേണ്ട മിസ്സ്
എന്തിനാ കുട്ടി അവരോടൊക്കെ വഴക്കിന് പോവുന്നത്....
ഇല്ല മിസ്സ് അത് പണ്ടത്തെ ഒരു മാച്ചിൻ്റെ ആണ് കുഴപ്പം ഇല്ല ഞാൻ ഒക്കെ ആണ്....
മിസ്സ് ബുദ്ധിമുട്ടില്ല എങ്കിൽ ഒരു റിക്വേസ്റ്റ് ഉണ്ട്....
എന്താ കുട്ടീ പറയൂ.....
എനിക്ക് ഇന്ന് ലീവ് തന്ന നന്നായിരുന്നു....
ആണോ എന്ന ഇയാള് പോയി റെസ്റ്റ് എടുത്തോ ഒക്കെ ആയിട്ട് വന്ന മതി യു ബെറ്റർ ഗെറ്റ് എ ചെക്ക് അപ്പ്.....
ഇല്ല മിസ്സ് ഞാൻ ഒക്കെ ആണ് അതൊന്നും വേണ്ട അപ്പോ ഞാൻ പോക്കോട്ടെ മിസ്സ്...
ഒക്കെ മോനെ പോക്കോ എങ്ങനെ ആണ് വണ്ടി ഉണ്ടോ....
ഇല്ല മിസ്സ് ഞാൻ ഓട്ടോയിൽ പോവാം....
ഒക്കെ മോനെ....
💬 Comments
View all comments