Chapter Title : Hero 2 [Doli]
പെട്ടന്ന് എൻ്റെ ഫോൺ വൈബ്രേറ്റ് ആയി ....
ഞാൻ പിന്നാലെ കണ്ണ് കൊണ്ട് ഒന്ന് നോക്കി ബാഗ് മാറ്റി നടക്കാൻ നോക്കി.....
നിക്കടാ അവിടെ
ഞാൻ ഓടാൻ നോക്കി
വിഷ്ണു എൻ്റെ കോളറിൽ പിടിച്ച് വലിച്ചു.....
ഞാൻ കുതറി ഓടി
ടാ പിടിയെടാ അവനെ.....
അവന്മാര് എന്നെ പിടിച്ച് നിർത്തി
എന്താ ശ്രീ കാര്യം റെമോ അവളോട് ചോദിച്ചു....
ഇവൻ്റെ കൈയ്യിൽ ഫോൺ ഉണ്ട് അത് എടുക്ക്.....
ഫോണോ നിനക്ക് തൊന്നിയത്താവും ഇവൻ്റെ കൈയ്യിൽ അതൊന്നും ഇല്ല റെമോ ഒറപ്പുള്ള പോലെ പറഞ്ഞു.....
കാണില്ലയിരിക്കും നന്ദൻ കൂടെ പറഞ്ഞു
അല്ലെന്ന് ഞങൾ കെട്ടതല്ലെ വൈബ്രേഷൻ ശ്രീ അവരോട് പറഞ്ഞു.....
എന്ന പിന്നെ നോക്കാം റെമോ പറഞ്ഞു നിങ്ങളുടെ സംശയം ഞാൻ തീർത്തു തരാം വെറുതെ ചെക്കനെ സംശയിച്ച്.....
ടാ അളിയാ പിടി വിട് ഞാൻ നോക്കട്ടെ നിന്നെ ഇവർ അങ്ങനെ സംശയിച്ച സ്ഥിതിക്ക് അത് തീർത്ത് കൊടുക്കേണ്ടത് നമ്മടെ ആവശ്യം അല്ലേ...... അവൻ എൻ്റെ ബാഗ് പിടിച്ച് വാങ്ങി.....
അതിൽ ഒന്നും ഇല്ല നിങൾ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേ നിങൾ ഇങ്ങനെ ഇങ്ങനെ എന്നെ ദ്രോഹിക്കുന്നത്.....
നന്ദൻ എന്നെ നൊണ്ടി..... ഉണ്ടോ എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു....
ഞാൻ അതെ എന്ന് തല ആട്ടി...
ടാ എന്താ രണ്ടും കൂടെ ഒരു കള്ളത്തരം അവൾ എന്നോടും നന്ദനോടും എന്ന പോലെ ചോദിച്ചു.....
ടാ റെമോ വേണ്ട ടാ അത് അവന് കൊടുത്തേക്ക് നന്ദൻ പറഞ്ഞു.....
നീ നിക്ക്
💬 Comments
View all comments