Chapter Title : Hero 2 [Doli]
നീ പ്ളാൻ പറ.... നന്ദൻ ചോദിച്ചു....
നമക്ക് ഒരു പതിനൊന്ന് മണി ആവുമ്പോ വെളിയിൽ പോവാ....ഞാൻ പറഞ്ഞു
നന്ദൻ : എന്നിട്ട്...
ഒരു കിടിലം ഫൂഡ് സ്പോട്ട് ഉണ്ട് കഴിച്ചിട്ട് തിരിച് വരാം....
റെമോ : അയ്യേ ഇതാണോ
പിന്നെ എന്ത് വേണം
റെമോ : അളിയാ വള്ളങ്കളി
അതാണോ നിനക്ക് വേണ്ടത് ഇവിടെ ഉണ്ട് ....ഞാൻ തരാം...
നന്ദൻ : എങ്ങനെ പോവും
നിങ്ങൾക്ക് വണ്ടി ഇല്ലെ....
നന്ദൻ : എൻ്റെ വണ്ടി ഉണ്ട് ശ്രീ യുടെ സ്ക്കൂട്ടി ഉണ്ട്...
പിന്നെ എന്ത് വേണം സെറ്റ്.....
നന്ദൻ : അത് മതിയോ
മതി മതി സെറ്റ്.....
നന്ദൻ : അപ്പോ സെറ്റ് നമ്മൾ പൊളിക്കുന്നു...
പിന്നെ അല്ല ?
റെമോ : എടി കേക്കൊളി പോയി കഴുക് അവൻ ശ്രീയോട് പറഞ്ഞു....
വാ ഞാൻ വാഷ്രൂം കാണിച്ച് തരാം ....
ഞാൻ അവളെയും കൊണ്ട് ഉള്ളിലേക്ക് പോയി....
സൂര്യ
ഓ
എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല
എന്ത്
അല്ല നീ ഇത്ര പോളി ആണ് എന്ന്....
എന്നെ കണ്ട തല്ലിപോളി ആണ് എന്ന് തോന്നുന്നില്ലേ....
അതല്ല
പിന്നെ
നീ ഇത്ര പാർട്ടി ബോയ് ആണെന്ന്....
അങ്ങനെ
അതൊക്കെ എൻ്റെ കൂട്ട് കേട്ടിൻ്റെ ആണ് സാർ...
ഇതൊന്നും ഒന്നും അല്ലാ കോഴ്സ് കഴിയട്ടെ നിന്നെ ഞാൻ അങ്ങോട്ട് കൊണ്ട് പോവുന്നുണ്ട് ....
ആണോ അത്രക്കും പോളി ആണോ
പിന്നെ അല്ല ഞങ്ങളുടെ ബോസ്സ് ഉണ്ട് എന്നെക്കാൾ വെടക്കാണ് അമിട്ടാണ് ചെക്കൻ...
അവൻ ആണോ മറ്റെ വിഡിയോയിൽ
💬 Comments
View all comments