Chapter Title : Hero 3 [Doli]
എന്തിനാ ടാ ഇതൊക്കെ ?
റെമോ : വലിയ ബ്രാൻഡ് ഒന്നും അല്ല എന്നാലും ഇരിക്കട്ടെ.....
ഇതിൻ്റെ വില അത് എനിക്ക് മാത്രമേ അറിയു ബ്രാൻഡ് ?
നന്ദൻ : നമ്മൾക്ക് കറങ്ങാൻ പോയാലോ
ശ്രീ : രാത്രി പത്ത് മണിക്ക് ആണ് ബസ്സ് അത് വരെ ഞാനും ഇവളുo ഫ്രീ ആണ്....
നിങൾ എങ്ങോട്ടാ പോവുന്നത്
ഞാൻ പറഞ്ഞില്ലേ എൻ്റെ ചേച്ചിയെ പെണ്ണ് കാണാൻ വരുന്ന കാര്യം മറിയയും ഉണ്ട്....
നന്ദൻ : ആഹാ..... ഞങളെ വിളിക്കുന്നില്ലെ
ശ്രീ : അതിന് ഇത് കല്യാണം അല്ല പിന്നെ വിഷ്ണു ഉണ്ടാവും അവിടെ.....
റെമോ : എന്ന വേണ്ട
നന്ദൻ : ഇത്രയും ആരോഗ്യം ഒക്കെ ഉണ്ടായിട്ട് ഇങ്ങനെ പെടിക്കല്ലെ ടാ മോയിന്തേ
റെമോ : പേടി അല്ല മോനേ കരുതൽ ആണ് മുഖ്യം വാ വാ....
നന്ദൻ : വാ വാ ....
ഞങ്ങൾ എല്ലാരും ബീച്ചിൽ പോയി കുറച്ച് നേരം കളിച്ചും തിര നോക്കിയും സൂര്യാസ്തമനം ഒക്കെ നോക്കി ഇങ്ങനെ ഇരുന്നു....
ശ്രീ ഇടയിൽ എൻ്റെ തോളിൽ തല വച്ച് ഇരുന്നു.... ഞാൻ തോള് ചെറുതായി വെട്ടിച്ചു.....
അവൾ എന്നെ തുറിച്ച് ഒന്ന് നോക്കിയിട്ട് വീണ്ടും അതെ പോലെ തന്നെ ഇരുന്നു.....
നന്ദൻ റെമോ രണ്ടും മണ്ണിൽ കിടന്ന് ഉരുളുന്നുണ്ട്.
ഞങ്ങൾ ഒരു 7 മണി വരെ കറങ്ങി ബീച്ചിലോക്കെ നടന്നിട്ട് പതിയെ നീങ്ങി....
നമ്മൾക്ക് ഫൂഡ് കഴിച്ചാലോ ഞാൻ ചോദിച്ചു....
ശെരി എന്ന അങ്ങനെ ആവട്ടെ എല്ലാരും സമ്മതിച്ചു....
ഞാൻ അവരെ അടുത്തുള്ള ഒരു ഹോട്ടലിൽ കൊണ്ട് പോയി
ഇവിടെ കിടിലം ഫൂഡ് കിട്ടും വാ ഞാൻ അവരെ വിളിച്ചു....
എന്താ മോനെ ഇന്ന് കൂടെ വരുന്ന ചെക്കൻ ഇല്ലെ പുതിയ ആൾകാർ ആയിരിക്കുന്നു....
ഹേ അവരൊക്കെ ഞെട്ടി....
ഇല്ല ചേട്ടാ ഞാൻ ഇന്ന് പോയില്ല ലീവ് ആണ്....
നന്ദൻ : ആരാ ടാ കൂടെ വരുന്ന ആൾ
എൻ്റെ പൊന്നോ എൻ്റെ കൂടെ വർക്കിന് വരുന്ന ഒരുത്തൻ ആണ്.... ഞങ്ങൾ ആണ് എന്നും
💬 Comments
View all comments