0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 1.6K

ആരൊക്കെയോ സംസാരം മാത്രേ പാടുള്ളൂ എന്നൊക്കെ പറഞ്ഞിട്ട് ഞാൻ വന്ന് നോക്കുമ്പോ രണ്ടും കെട്ടിപിടിച്ച് കിടന്ന് ഉറങ്ങുന്നു...

ഞാൻ : ഹേ

റെമോ : നീ നല്ല ഉറക്കം ആണ് പക്ഷേ ഇവളുടെ മോന്ത കണ്ടിട്ട് ഉറക്കം പോലെ തോന്നിയില്ല ...

ശ്രീ : ഞാൻ ഉറങ്ങി സത്യം ....

നന്ദൻ : ശെരി ശെരി വന്നെ സമയം ആയി ആ പണ്ടാരം ഇന്നും വല്ലതും ചൊറിയാൻ വരോ എന്തോ

ശ്രീ : എന്ത് പറഞ്ഞാലും തിരിച് ഒന്നും പറയാൻ നിക്കണ്ട

ഞാൻ : അത് തന്നെ ആര് ഹ്യുമിലിയേറ്റ് ചെയ്താലും റിയാക്ക്റ്റ് ചെയ്യാൻ നിക്കണ്ട....

ശ്രീ : അത് തന്നെ മറിയ എവിടേ ടാ

റെമോ : അറിയില്ല ഫ്രഷ് ആവാ തോന്നുന്നു....

. . ഞങ്ങള് ഫ്രഷ് ആയി ഇറങ്ങി

പോവുന്ന വഴി ഫൂഡ് കഴിച്ച് കോളജിൽ പോയി....

മറിയ : നാശം പിടിക്കാൻ ഇതുങ്ങൾ ഉമ്മറത്തെ ഉണ്ടോ

ശ്രീ : മിണ്ടാതെ ഇരിക്ക്

ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി....

പത്ത് പത്തെകാൽ ആയപ്പോ ഇന്നലത്തെ അതെ പിശാശ് വീണ്ടും വന്നു.....

വന്ന വഴി തന്നെ ഞങ്ങളെ ആണ് നോക്കിയത് റെമോ ബുക്ക് തുറന്ന് അതിൻ്റെ ഇടയിൽ കേറി ഒളിഞ്ഞ് ഇരുന്നു....

നന്ദൻ : തള്ള നോക്കി കത്തിക്കോ ടാ

ഞാൻ : മഴ അല്ലേ കത്താൻ ചാൻസ് ഇല്ല....

ശ്രീ : മിണ്ടാതെ ഇരി ടാ....

മിസ്സ് : ആൻഡ് വൺ തിങ് ചിൽഡ്രൻ അവർ ഹീറോസ് നൗ

💬 Comments

View all comments