Chapter Title : Hero 9 [Doli]
: ഹരി മതി പോ....? ...? അപ്പോ പോട്ടെ എൻ്റെ കാമുകാ നിന്നെ കിട്ടാത്തതിൽ എനിക്ക് നല്ല സങ്കടം ഒണ്ട് ....?
⏩ വൈകീട്ടോടെ ഞങ്ങള് വീട്ടിലേക്ക് തിരിച്ചു ...
⏩ 19:23
ഞാൻ : അച്ചു ടാ ജാനകിയെ കൊണ്ട് വരാവോ ഇങ്ങോട്ട്
അച്ചു : എനിക്ക് മനസ്സിലായി ...അവളും ഇങ്ങോട്ട് വരണം പറഞ്ഞോണ്ട് ഇരിക്കാ ഞാൻ ഒരു കാര്യം ചെയ്യാ നാളെ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാ...
ഞാൻ : ശെരി ടൈം ആയില്ലേ വാ ...
അമ്മു : സൂര്യ ഞാൻ എറങ്ങാ
ഞാൻ : നീ ഇവടെ
അമ്മു : ഇല്ല സൂര്യ.... ഞാൻ പോവാ... ചെലപ്പോ ഇന്ദ്രൻ എങ്ങാനും വന്നാ എന്നെ കണ്ടില്ലെങ്കിൽ അവന് സങ്കടാവും പോട്ടെ ....
അവളുടെ ഉള്ളിലേ ദണ്ണം എനിക്ക് മനസ്സിലാവും ....
അമർ : ശെരി ...
അവര് പോയതിൻ്റെ പിന്നാലെ ഞാൻ റൂമിലേക്ക് കേറി പോയി... ശ്രീയോട് ഞാൻ ഈ നിമിഷം വരെ ഒരക്ഷ്രം മിണ്ടില്ലാ...ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു ...
തളർന്നിരിക്കുന്ന അവൾടെ തോളിൽ കൈ ഇട്ട് ഞാൻ ചേർത്ത് പിടിച്ചു....
അവനേ കിട്ടിയോ....ശ്രീ എന്നോട് ചോദിച്ചു...
ഞാൻ : ഇല്ല
ശ്രീ : എന്തിന് സൂര്യ എന്നോട് വിഷ്ണു അങ്ങനെ ചെയ്തത് ...
ഞാൻ : അവനുള്ളത് ഞാൻ വച്ചിട്ടുണ്ട്...
ശ്രീ : എന്ത് വെല കൊടുത്തും ഇന്ദ്രനെ നമ്മക്ക് തിരിച്ച് കൊണ്ടുവരണം ...
ഞാൻ : എവടെ പറഞ്ഞ് പോവാനാ അവൻ്റെ ഫ്രണ്ട്സ്സിനെ കൊണ്ട് ചോദിച്ചാ അറിയാം
💬 Comments
View all comments