Chapter Title : Hero 9 [Doli]
...അല്ല എന്തിനാ നിനക്ക് കുറ്റബോധം
ഞാൻ ; അല്ല ബൈ ചാൻസ് നമ്മടെ കാര്യം നടന്നില്ലെങ്കിൽ നിൻ്റെ ജീവിതം നശിപ്പിച്ച ഒരു ശാപം എൻ്റെ തലയിൽ ഇരിക്കും അതാ
ശ്രീ : സൂര്യ മേലാൽ അങ്ങനെ പറയരുത്
ഞാൻ : അങ്ങനെ അല്ല ടാ നീ നിൻ്റെ വീട്ടുകാരെ വെറുപ്പിച്ച് എൻ്റെ കൂടെ വരുന്നത് എനിക്ക് താൽപ്പര്യം ഇല്ല
ശ്രീ : ? ...ശെരി അപ്പോ ഞാൻ ഇത് ഒരു എക്സ്പീരിയൻസ് ആയി കണ്ടോളാം....
ഞാൻ : ഡീ പുല്ലേ..നീ ആള് കൊള്ളാല്ലോ നിൻ്റെ അപ്പൻ രാംക്രി എങ്ങാനും തടസം നിന്നാ മര്യാദക്ക് എറങ്ങി വന്നോ അല്ലെങ്കിൽ
ശ്രീ : കണ്ടോ അപ്പോ നിനക്ക് ദേഷ്യം വരും ഇത് പറയുമ്പോ
ഞാൻ : ഡീ പോത്തെ .... ഞാൻ ആദ്യം കോളേജിൽ വന്നപ്പോ നിൻ്റെ കോവാലൻ എന്നെ റാഗ് ചെയ്തു അവനും മറ്റെ സൽമാനും ആണ് ഇണ്ടായിരുന്നത്
ശ്രീ : ഓക്കേ
ഞാൻ : അവൻ എന്നോട് പറഞ്ഞത് ദേ അവടെ നിക്കുന്ന പെണ്ണിനോട് പോയി ഐ ലവ് യൂ പറ എന്നാ ...
ശ്രീ : ഞാൻ. ആണോ അത്
ഞാൻ : അതെ നീ തന്നെ... ആദ്യം കണ്ടത് നിൻ്റെ ബാക്ക് ആണ് എന്നാലും എനിക്ക് ഇഷ്ട്ടായി
ശ്രീ : എന്ത്
ഞാൻ : ബാക്ക്..അല്ല നിന്നെ പിന്നെ നീ എന്നെ അവരിൽ നിന്ന് രക്ഷിച്ചപ്പോ എല്ലാം ...നന്ദൻ എന്നോട് കോളേജ് തൊടങ്ങി മൂന്നാമത്തെ ദീസം പറഞ്ഞ ഒരു കാര്യം ഒണ്ട് ...
ശ്രീ : എന്താ അത്
ഞാൻ : വന്നത് മൂന്നും പോവുന്നത് മൂന്നും ഒന്നും നാലും ആയിട്ട് ആവും തോന്നുന്നു എന്ന്....
ശ്രീ എൻ്റെ മൂക്കില് പിടിച്ച് വലിച്ചു...
ശ്രീ : സൂര്യ .... ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറ
ശ്രീ : നമ്മക്ക് അടിച്ച് പൊളിക്കാ ചക്കരെ
ഞാൻ : നീ വാ നമ്മക്ക് തകർക്കാം ഞാൻ ഒരു വാക്ക് തരാ വേറെ ആരെക്കാളും ഹാപ്പി
💬 Comments
View all comments