Chapter Title : Hero Hero 8 [Doli]
: ഇയാളോ... ഞങ്ങളെ ഫോളോ ചെയ്ത അയാൾ ....
ആയാൾ വണ്ടിയുടെ ഡോർ തുറന്ന് വെളിയിലേക്ക് ചാടി കൈയ്യിൽ ഒരു ജാക്കി ലിവർ കൂടെ ഉണ്ട്....
വാതിൽ വലിച്ചടച്ച് ലുങ്കി മടക്കി കുത്തി പുള്ളി അവൻ്റെ നേരെ വന്നു....അവൻ്റെ മുന്നിൽ നിന്ന് താഴേക്ക് നോക്കി അവൻ്റെ കൈയ്യിൽ ചവിട്ടി നഖത്തിൽ ജാക്കി ലിവർ വച്ച് അമർത്തി ....
ശരൺ : ആഹാഹഹ... അമ്മ ... അവൻ കിടന്ന് പിടയുന്നുണ്ട്
സത്യം പറയാം എനിക്ക് അവൻ്റെ പിടച്ചിൽ കണ്ട് കിട്ടിയ സാറ്റിസ്ഫാക്ഷൻ ഹോ.... ?
അവൻ്റെ കരച്ചിൽ കണ്ട് അന്തം വിട്ട് നിക്കുന്ന അവൻ്റെ കൂട്ടുകാരുടെ കൈയ്യിൽ നിന്നും ഞാൻ പിടഞ്ഞ് മാറി പുറകിൽ നിക്കുന്ന സൽമാൻ്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി....നിലത്ത് വീണ അവനെ മൂക്കിടിച്ച് ഞാൻ പൊട്ടിച്ചു ...
അപ്പോഴേക്കും അയാൾ അവനെ കുത്തിന് പിടിച്ച് പൊക്കി ചെപ്പ അടിച്ച് തിരിച്ചു... ചിൽ മനസ്സിന് സന്തോഷം തരുന്ന ശബ്ദം ആയിരുന്നു അത്.... അ...ഹ.ഹ..ഹ....
അയാള് അവൻ്റെ കഴുത്തിന് പിടിച്ച് അവൻ്റെ ഷർട്ട് വലിച്ച് ഊരി വണ്ടിയുടെ മുൻ ഭാഗം തുടച്ച് വൃത്തിയാക്കി....
രക്ഷകൻ ചേട്ടൻ : ഷൂ ഊരു എറിയാൻ നിൻ്റെ തന്തയുടെ വണ്ടി ആണോടാ നായെ ഇത്....?
ശരൺ : ചേട്ടാ സോറി ചേട്ടാ രക്ഷകൻ ചേട്ടൻ : മേലാൽ ഈ പിള്ളേരെ ശല്യം ചെയ്യോ....
ശരൺ : ഇല്ല....
ഞാൻ : ഓടി വന്ന് അവൻ്റെ പുറത്ത് ചവിട്ടി... അവൻ ലോറിയിൽ പോയി ഓടിച്ച് നിലത്ത് വീണു...
ഞാൻ : നായിൻ്റെ മോനേ നിൻ്റെ തല ഞാൻ എടുക്കും... നിനക്ക് അവളെ വേണം അല്ലേ ഞാൻ അവനെ വലിച്ച് ശ്രീയുടെ മുന്നിൽ കൊണ്ട് പോയി....
പേടിച്ച് നിക്കുന്ന ശ്രീ എൻ്റെ മുഖ ഭാവം കണ്ട് കൂടുതൽ പേടിച്ചു...
മറിയ : കാറിൻ്റെ ഉള്ളിൽ ഇരുന്ന് കക്ക പ്പുക്ക എന്ന് ചിരിച്ചോണ്ട് ഇരിക്കുക ആണ്....
നന്ദൻ : പറ മോനെ എന്തോ വേണം എങ്ങോട്ടാ വരാൻ പറഞ്ഞില്ലേ...പറ....തപ്പഴെ പറഞ്ഞ സാധനത്തിൻ്റെ ഉറപ്പ് നീ കാണിക്ക് ....
റെമോ
💬 Comments
View all comments