0%

Chapter Title : ഹൈറേഞ്ച് കുതിരകൾ 2 [Achuabhi]

Author : Achuabhi Read All Parts 15.7K

അയേച്ചു പറ്റിക്കാൻ ആണെങ്കിലോ.""

""ഞാൻ ഒരിക്കലും പറ്റിക്കില്ല പോരെ..☺️""

""ഓക്കേ………😅😅
അപ്പോൾ ഇനി ഇപ്പഴാണ് വരുന്നത്.""

""അതിനു ഞാൻ എവിടെയും പോയില്ലല്ലോ.....
ഞാൻ എപ്പഴും ഫ്രീയാണ്😉😉""

""എന്നാൽ വേഗം കണ്ടുപിടിക്കും
നോക്കിക്കോ😜""

""കണ്ടുപിടിച്ചിട്ടോ..🤔🤔""

""ആരാണെന്നു മനസ്സിലായാൽ പിന്നെ നമ്മുക്ക് അയാളോട് സംസാരിക്കാമല്ലോ എപ്പഴും😊""

"'ഹ്മ്മ്മ്... ഞാൻ അതിനു ഫേക്ക് അല്ല.
സംസാരിച്ചിരിക്കാൻ ആളൊന്നും ഇല്ലാത്തതുകൊണ്ട് മെസ്സേജ് അയേച്ചതാണ്.
ബുദ്ധിമുട്ടോ വിശ്വാസകുറവോ എന്തേലുമൊക്കെ ഉണ്ടെങ്കിൽ കുഴപ്പമില്ല🙂🙂""

""ഓ……… അതൊന്നുമില്ല☺️
സംസാരിക്കാൻ ഞാനുണ്ട് പോരെ...."" അനീഷ് പറഞ്ഞതും അതിനുള്ള മറുപടി എത്തിയത് വോയിസിൽ ആയിരുന്നു.
പെണ്ണിന്റെ കിളിനാദം കേട്ടതും അവന്റെ ചുണ്ടിൽ ചെറുചിരി വിടർന്നു.

""അപ്പോൾ സത്യമായിരുന്നു അല്ലേ😛😛""

""ഹ്മ്മ്മ് ഇപ്പം വിശ്വാസം ആയില്ലേ...😀""

""മ്മ്മ്മ്………… പിന്നെന്താ പരിപാടി.?
ജോലിവല്ലതുമുണ്ടോ അതോ വീട്ടിൽത്തന്നെ ആണോ😊"'

""ഒരു ജോലിയും ഇല്ല....
ഇപ്പഴത്തെ ജോലി ഉറക്കം തന്നെ😴😴""

""ഹ്മ്മ്മ് ഭാഗ്യവതി😄😄

""അതെന്താ……🤔""

""ജോലിക്കൊന്നും പോകണ്ട. പിന്നെ എന്തേലുമൊക്കെ കഴിച്ചിട്ട് കിടന്നുറങ്ങിയാൽ പോരെ😉""

""അതാണോ ഭാഗ്യം...😇😇
ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നവർക്കറിയാം അതിന്റെയൊക്കെ ബുദ്ധിമുട്ട്""

""അതൊക്കെ ശരിയാണ്......
എന്നാലും ഒരു സുഖമുള്ള ഏർപ്പാടല്ലേ വീട്ടിൽ ആരുടേയും ശല്യമില്ലാതെ ഇരിക്കുന്നത്☺️☺️""

""എനിക്കിഷ്ടമല്ല....🙃
മിണ്ടാനും പറയാനുമൊന്നും ആളില്ലാതെ ഇരിക്കാൻ.""

""അതാണോ എനിക്ക് മെസ്സേജ് ഇട്ടത്..😜""

""ആഹ്..... ഇങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഒറ്റയ്ക്കാണെന്നു തോന്നുകയുമില്ല😊😊""

""ഓഹോ……… എന്നാലും എന്നെ എങ്ങനെ അറിയാം😇🤔""

""അതൊക്കെ വഴിയേ അറിഞ്ഞാൽ പോരെ...
എല്ലാം ഇന്ന് സംസാരിച്ചു തീർത്താൽ നാളെ ഒന്നും പറയാൻ കാണില്ല😂😂""

""ഓക്കേ.....
പക്ഷെ, പേരെന്താണെന്നെങ്കിലും പറഞ്ഞുകൂടേ...😀""

""അനീഷിന് ഇഷ്ട്ടമുള്ള  പെരുവിളിച്ചോ😝😝""

""എങ്കിൽ പിന്നെ വല്ല തങ്കമണിയെന്നോ രാധാമണിയെന്നോ ചെല്ലമ്മയെന്നോ വിളിക്കാം പോരെ😅🤣🤣""

💬 Comments

View all comments