0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 486

അവിടേക്കുവന്നു എല്ലാരേം ദഹിപ്പിക്കുന്നപോലെ ഒരു നോട്ടം നോക്കി
“എന്താടി ഉണ്ടക്കണ്ണു വച്ച് തുറിച്ചുനോക്കുന്നത്?” വിഷ്ണു പരിഹാസചിരിയോടെ ചോദിച്ചു
“നീയൊക്കെ ജയിച്ചെന്ന് കരുതി സന്തോഷിക്കണ്ട നീയൊക്കെ ഈ ചെയ്തതിന് പകരം ചെയ്തില്ലെങ്കിൽ എന്റെ പേര് ഞാൻ മാറ്റും” രുദ്ര ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു
“അല്ലേലും കുട്ടിയോട് ഞാൻ പറയാനിരിക്കുകയായിരുന്നു ഈ പേര് അത്ര പോര, ഒരുമാതിരി ഭാഗവതം വായിക്കുന്നപോലെ ഇരിക്കന്നു…അവസാനം പേര് മാറ്റാൻ തീരുമാനിച്ചല്ലോ നല്ലകാര്യം”
അരുൺ അവളെനോക്കി പരിഹാസത്തോടെ പറഞ്ഞു
അതിന് മറുപടിയൊന്നും പറയാതെ അവരെ നാലുപേരെയും അരച്ചുകലക്കി കൊടുത്താൽ ഒറ്റവലിക്ക് കുടിച്ചേനെ എന്നഭാവത്തിൽ ഒരു നോട്ടം നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു
“ഇവൾ ദേഷ്യപ്പെട്ടാലും എന്തൊരു ഭംഗിയാളിയാ…പിടിച്ചൊരു ഉമ്മകൊടുക്കാൻ തോന്നും”
അവളുടെ നടത്തം കണ്ട് വിഷ്ണു അറിയാതെ പറഞ്ഞു
“എന്തോ…അപ്പൊ വിശ്വാമിത്രന്റെ തപസ്സിളകി തുടങ്ങിയോ…?”
ബാലു ഒരു ചിരിയോടെ ചോദിച്ചു.
മറുപടിയായി വിഷ്ണു ഒന്ന് ചിരിച്ചു.

ഉച്ചയ്ക്ക് രുദ്രയും കൂട്ടുകാരികളും ക്യാന്റീനിൽ ഇരിക്കുമ്പോ വിശാഖും കൂട്ടുകാരും അവരുടെ അടുത്തേക്ക് വന്നു
“ഹായ്, രുദ്ര, ഐ ആം വിശാഖ്, തന്നെയൊന്നു പരിചയപ്പെടാൻ വന്നതാണ്.”
വിശാഖ് രുദ്രയുടെ ടേബിളിനടുത്തു വന്നിട്ട് പറഞ്ഞു
രുദ്ര നെറ്റിചുളിച്ചു അവനെയൊന്നു നോക്കി
“ഇന്ന് രാവിലത്തെ തന്റെ പെർഫോമൻസ് കലക്കി… അവന്മാർക്കിട്ട് ഒരു പണികൊടുക്കാൻ എന്റെഭാഗത്തുനിന്നും എന്ത് സഹായവും പ്രതീക്ഷിക്കാം”
“അതിന് എനിക്കിപ്പോ ആരുടേം സഹായം ആവശ്യമില്ല അതിന് ഞാൻ തന്നെ മതി”
രുദ്ര ഗൗരവത്തോടെ പറഞ്ഞു
“രുദ്ര വിചാരിക്കുന്നപോലെ അവന്മാരത്ര നിസ്സാരന്മാരൊന്നുമല്ല ആ നാലെണ്ണവും കൂടിയാൽ അറ്റം ബോംബ് പോലും ഒന്നുമല്ല”
സൂരജ് തന്റെ പ്ലാസ്റ്റർ ഇട്ട കൈത്തണ്ട തടവിക്കൊണ്ട് പറഞ്ഞു,
“അവന്മാരുടെ

💬 Comments

View all comments