0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 487

വീക്നെസ് ആ വിഷ്ണുവിന്റെ പെങ്ങൾ കൃഷ്ണയാണ്…അവൾക്കൊരു പോറൽ ഏറ്റാൽ അവന്മാർക്ക് സഹിക്കില്ല”
വിശാഖ് പറഞ്ഞിട്ട് പല്ല് ഞെരിച്ചു
ഇതൊന്നും ശ്രദ്ധിക്കാത്ത മാതിരി രുദ്ര കേട്ടിരുന്നു.
“എന്തായാലും ഞങ്ങളുടെ സഹായം ആവശ്യമുണ്ടേൽ അറിയിക്കാൻ മടിക്കേണ്ട”
വിശാഖ് പറഞ്ഞിട്ട് എഴുന്നേറ്റു പുറത്തേക്കു നടന്നു
“എടി… അവന്മാർ പറഞ്ഞതിലും കാര്യമുണ്ട് എന്റെ അഭിപ്രായത്തിൽ അവന്മാരെ കൂടെനിർത്തുന്നത് നല്ലതാണെന്നാ തോന്നുന്നത്”
രുദ്രയുടെ കൂട്ടുകാരി ശില്പ പറഞ്ഞു
“നിനക്കൊക്കെ എന്താ അവന്മാരുടെ ഒരുമാതിരി നോട്ടോo ഒന്നും എനിക്ക് പിടിക്കുന്നില്ല… ഒരുമാതിരി കണ്ണുകൊണ്ട് ബലാത്സംഗം ചെയ്യുമ്പോലെ”
കൂട്ടത്തിൽ ഉള്ള അഞ്ജു പറഞ്ഞു
“അതൊക്കെയെന്തിനാ നമ്മള് നോക്കുന്നേ അവന്മാർ നോക്കിക്കൊണ്ട് പോട്ടേ, നമുക്ക് കാര്യം നടന്നാൽ പോരെ”
ശില്പ മറുപടി പറഞ്ഞു
“അവസാനം കുരിശാകോ…? നമുക്ക് നോക്കാം”
രുദ്ര ചോദിച്ചു

“അവളുമാര് നമ്മുടെ വഴിക്ക് വരോ?”
സൂരജ് വിശാഖിനോട് ചോദിച്ചു
“ചൂണ്ട ഇട്ടിട്ടുണ്ട് കൊത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. പറ്റിയാൽ കൊമ്പന്മാരെ വീഴുകയുംചെയ്യാം മനിറച്ചി സുഭിക്ഷം ഭക്ഷിക്കുകയും ചെയ്യാം.”
വിശാഖ് ക്രൂരമായൊന്നു പുഞ്ചിരിച്ചു
“അപ്പൊ രുദ്രയെന്ന പേടമാനോ…”
സൂരജ് ഒരു വഷളൻ ചിരിയോടെ ചോദിച്ചു
“അവളും നമുക്ക് വിധിച്ചിട്ടുള്ളതാ”
വിശാഖ് ഒന്ന് പൊട്ടിച്ചിരിച്ചു

…………………………………

മുറ്റത്തേതോ വാഹനം വന്നു നിൽക്കുന്ന ഒച്ച കേട്ടാണ് പദ്മിനി പുറത്തേക്കിങ്ങിയത്, വീടിനുമുന്നിൽ കാർ കിടക്കുന്നത് ഒന്നുകൂടി മുന്നോട്ട് വന്നു
പുറകിലെ ഡോർ തുറന്ന് നാണുപിള്ള പുറത്തിറങ്ങി
“നാണുപിള്ളയായിരുന്നോ ഇതാരുടേതാ കാർ”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു
“ഇന്ന് ദേവിക മോളെ കണ്ടില്ലല്ലോ എന്നും ഉച്ച കഴിയുംവരെ എനിക്കൊരു കൂട്ടവളാ”
നാണുപിള്ള മറുപടി പറയാതെ കാറിനു നേരേ തിരിഞ്ഞു
“ഇങ്ങു ഇറങ്ങി പോരേ”
നാണുപിള്ള കാറിലേക്ക്

💬 Comments

View all comments