Chapter Title : ഹിമകണം 2 [Kannan]
നിനക്ക് വേണ്ടേലും നിന്റെ കുഞ്ഞുങ്ങൾക്ക് അതാവശ്യം വരും… നിന്റെ മോളെ ഒരാളുടെ കൂടെ ഇറക്കി വിടണ്ടേ? നിന്റെ മോന് നല്ലൊരു ജീവിതം വേണ്ടേ… അവൻ കഷ്ടപ്പെടുന്നത് ഞങ്ങൾ അറിഞ്ഞതാ”
ശോഭനയും മഹാദേവന്റെ അഭിപ്രായം ശരിവച്ചു
“അതുകൊണ്ടാ ഞങ്ങൾ പറയുന്നത്… ഇത് നിന്റെ അവകാശം തന്നെയാ… പിന്നെ ഞങ്ങൾക്കാണെങ്കിൽ ദേവേട്ടൻ മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട്… നീ വേറൊന്നും ആലോചിക്കേണ്ട.”
പദ്മിനി മറുപടിയൊന്നും പറയാതെ കണ്ണീർ പൊഴിച്ചുകൊണ്ട് നിന്നു.
“ഇപ്പൊ ഞങ്ങളിറങ്ങുകയാ ബാക്കിയെല്ലാം ശരിയാക്കിയിട്ട് ഞങ്ങൾ വരും…”
മഹാദേവൻ പറഞ്ഞു
“പോകുകയാണോ എന്റെ മക്കളെ കാണണ്ടേ?”
പദ്മിനി ചോദിച്ചു
“തല്ക്കാലം ഞങ്ങൾ വന്നതൊന്നും അവരറിയണ്ട… എല്ലാം ശരിയാക്കി ഒരു സർപ്രൈസ് പോലെ അറിഞ്ഞാൽ മതി.”
മഹാദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞു അവരിറങ്ങി
പദ്മിനിക്ക് എല്ലാം സ്വപ്നം പോലെ തോന്നി
………………
അന്നത്തെ ക്ലാസ് കഴിഞ്ഞു രുദ്രയും അഞ്ജുവും ശില്പയും ക്യാമ്പസ്സിന് പുറത്തേക്ക് വന്നു.
വിഷ്ണു കൃഷ്ണയുമായി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു അതുകണ്ട രുദ്ര പകയോടെ അവനെ നോക്കി
“ഈ കോളേജിലെ ഭൂലോക രംഭയാ ആ പോകുന്നത്… നമുക്കില്ലാത്ത എന്ത് കണ്ടിട്ടാണോ ഈ ആമ്പിള്ളേർ അവളെയും സ്വപ്നം കണ്ടു നടക്കുന്നത്.?”
ശില്പ അസൂയയോടും അമർഷത്തോടും കൂടി പറഞ്ഞു
“അതോരു പാവം കുട്ടിയാ… ഇവൾക്ക് അസൂയയാ …”
അഞ്ജു പറഞ്ഞു
“പിന്നേ എനിക്കെന്തിനാ അവളോട് അസൂയ…”
ശില്പ മറുപടി പറഞ്ഞു
“നിങ്ങളാരെലും വരുന്നോ? ഞാൻ ഹോസ്റ്റലിലാക്കിത്തരാം”
രുദ്ര സ്കൂട്ടർ സ്റ്റാർട്ടാക്കിക്കൊണ്ട് ചോദിച്ചു
“ഇല്ല എനിക്ക് കുറച്ചു ഷോപ്പിങ്ങുണ്ട്,”
ശില്പ പറഞ്ഞു
“എന്നെ ആ ബസ്റ്റോപ്പിൽ ഒന്നാക്കിതാരോ?”
അഞ്ജു രുദ്രയോട് ചോദിച്ചു
💬 Comments
View all comments