0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 494

വാക്കാണ്… മറന്നുപോകരുത്?”
ശില്പ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
“അതത്രെ ഉള്ളു… നീ കഴിഞ്ഞേ ഉള്ളു എനിക്കാരും”
വിശാഖ് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
വിശാഖ് ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു
‘ഈ ഞാനെത്ര പെണ്ണുങ്ങളെ കണ്ടതാ എന്റെ കാര്യം കണ്ട് കഴിഞ്ഞാൽ നീയും കട്ട്… അതിനുള്ള വഴിയും എനിക്കറിയാം മോളേ.’
***********

വിഷ്ണു ചിട്ടിക്കമ്പനിയിലെ കണക്കാളൊക്കെ എഴുതി തിരികെ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു എല്ലാ വെള്ളിയാഴ്ചയിലും കണക്കെഴുതാൻ അടുത്തുള്ള ഒരു ചിട്ടിക്കമ്പനിയിൽ പോകാറുണ്ട്, വീട്ടിലേക്ക് പോകുമ്പോ ദേവികയെ കാണാൻ അവളുടെ വീട്ടിലേക്ക് ഒന്ന് കയറി. ചെല്ലുമ്പോ അവിടെ നാണുപിള്ള പുറത്തേക്ക് പോകാനായി ഇറങ്ങുകയായിരുന്നു,
“ആ… ഉണ്ണികുഞ്ഞോ എന്താ കുഞ്ഞേ ഈ വഴിക്ക്…”
വിഷ്ണുവിനെക്കണ്ട നാണുപിള്ള തിരക്കി,
“ഒന്നുമില്ല നാണുവേട്ടാ ദേവിക നാളെക്കഴിഞ്ഞു പോകുകയല്ലേ ഒന്ന് കാര്യം തിരക്കാമെന്ന് തോന്നി.”
വിഷ്ണു പറഞ്ഞു.
“ഞാനൊന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയതാ… നമ്മുടെ കുട്ടൻപിള്ളക്ക് സുഖമില്ലെന്നു കേട്ടു ഒന്നന്വേഷിക്കാൻ ഇറങ്ങിയതാ”
നാണുപിള്ള പറഞ്ഞു.
“നാളെമുതൽ ബന്ഗ്ലാവിലെ പെയിന്റിംഗ് തുടങ്ങും”
വിഷ്ണു പറഞ്ഞു.
“കുഞ്ഞു ഇന്നലെ അവിടെ ചെന്നിരുന്നെന്ന് അവിടുത്തെ മഹാദേവൻ കുഞ്ഞു പറഞ്ഞു… കുഞ്ഞിരിക്ക് ഞാനൊന്ന് അതുവരെ പോയിട്ട് വരാം…”
നാണുപിള്ള പറഞ്ഞിട്ട് പുറത്തേക്ക് പോയി
അപ്പോഴേക്കും ദീപ ഉമ്മറത്തേക്ക് വന്നു,
“ആഹാ… ഉണ്ണിയോ നിന്റെ ഒരു വിവരോം ഇല്ലല്ലോ…?”
ദീപ അവനോട് ചോദിച്ചു.
“ഞാനിന്നലെയല്ലേ ഇവിടെ വന്നിട്ട് പോയത്… ദീപേച്ചി മറന്നോ…?”
വിഷ്ണു ചിരിച്ചുകൊണ്ട് ചോദിച്ചു
“ബിനുവേട്ടൻ വന്നില്ലേ…?”
വിഷ്ണു ദീപയുടെ ഭർത്താവിനെപ്പറ്റി ചോദിച്ചു
“ഇല്ലടാ ഏട്ടൻ തിങ്കളാഴ്ച എന്നെ കൂട്ടിക്കൊണ്ട് പോകാൻ വരും”
ദീപ വലിയ താല്പര്യമില്ലാത്തപോലെ പറഞ്ഞു.

💬 Comments

View all comments