Chapter Title : ഹിമകണം 2 [Kannan]
വാങ്ങിയത് എന്റേട്ടനാ”
പദ്മിനി പതിയെ പറഞ്ഞു നിർത്തി.
കൃഷ്ണ ഒരു സ്വപ്നം കാണുന്നപോലെ എല്ലാം കേട്ടിരുന്നു
“നീയിത്… ഉണ്ണിയോട് പറയാൻ നിക്കണ്ട അവൻ പതിയെ അറിഞ്ഞോളും”
പദ്മിനി അവളോട് പറഞ്ഞു
“അതുനേരാ… ഏട്ടനൊരു എടുത്തുചാട്ടക്കാരനാ… തല്ക്കാലം ഒന്നും പറയാതിരിക്കുന്നതാ നല്ലത്.”
കൃഷ്ണ പറഞ്ഞിട്ട് കഴുകാനുള്ള ബാക്കി പത്രത്തിനടുത്തേക്ക് ചെന്നു
പദ്മിനി കുറച്ചുനേരം അവിടിരുന്നിട്ട് പിന്നെ മുറിയിലേക്ക് പോയി.
************
പിറ്റേന്ന് രാവിലെ വിഷ്ണു റെഡിയായി വീട്ടില്നിന്നിറങ്ങി
“എങ്ങോട്ടാ ഏട്ടാ രാവിലെ തന്നെ?”
കൃഷ്ണ ചോദിച്ചു
“ഇന്ന് കിഴക്കെപുറത്തെ ബന്ഗ്ലാവ് പെയിന്റ് ചെയ്യാൻ ആളിനെ നിർത്തിയിട്ടുണ്ട് അവിടെയൊന്ന് പോണം… പിന്നെ ടൗണിലും പോണം എന്താ മോക്കെന്തെലും വാങ്ങണോ ടൗണിൽ നിന്നും?”
വിഷ്ണു ചോദിച്ചു…
“എന്നാ… ഞാനും വരട്ടേ ഏട്ടാ… ടൗണിലേക്ക്?”
കൃഷ്ണ ആവേശത്തോടെ ചോദിച്ചു
“ഓ… നീ ഇനി ഒരുങ്ങി വരുമ്പോ സമയം ഒരുപാടാകും…”
വിഷ്ണു ധൃതിയോടെ പറഞ്ഞു
“ഇല്ലെട്ടാ… ഒരു പത്തു മിനിറ്റ് ഞാൻ രാവിലെ കുളിച്ചു… എനിക്കീ മുടിയൊന്നൊതിക്കിയാ മതി”
കൃഷ്ണ പറഞ്ഞു
“അവളേം കൂടേ കൊണ്ടുപോടാ അതീ വീട്ടീന്ന് എങ്ങോട്ടേലും ഇറങ്ങുന്നത് നിന്നോടൊപ്പമാ”
അങ്ങോട്ടുവന്ന പദ്മിനി വിഷ്ണുവിനോട് പറഞ്ഞു
“എന്നാൽ… വേഗം വാ…”
വിഷ്ണു കൃഷ്ണയെ നോക്കി പറഞ്ഞു.
“ദാ… വരുന്നു”
കൃഷ്ണ തുള്ളിച്ചാടി അകത്തേക്ക് പോയി.
പത്തു മിനിറ്റ് കഴിഞ്ഞപ്പോ കൃഷണ ഒരുങ്ങി ഒരു ഡാർക്ക് പച്ച കളർ ചുരിദാറുമിട്ട് കാതിൽ ഒരു കമ്മലുമിട്ട്കൊണ്ട് പുറത്തേക്ക് വന്നു.
“പോകാം ഏട്ടാ…”
കൃഷ്ണ വിഷ്ണുവിനോട് പറഞ്ഞു
“മ്”
വിഷ്ണു ഒന്ന് മൂളിക്കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.
“അമ്മയ്ക്കെന്തെലും വാങ്ങണോ?”
കൃഷ്ണ പദ്മിനിയോട് ചോദിച്ചു
“ഒന്നും
💬 Comments
View all comments