Chapter Title : ഹിമകണം 2 [Kannan]
വേണ്ട… നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ”
പദ്മിനിപി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
വിഷ്ണു വണ്ടി സ്റ്റാർട്ട് ചെയ്തു അവർ പുറത്തേക്ക് പോയി.
ബംഗ്ലാവിനു മുന്നിൽ വണ്ടി നിർത്തി വിഷ്ണു കൃഷ്ണയോട് പറഞ്ഞു
“മോളിവിടെ നിൽക്ക് ഏട്ടൻ അകത്തുപോയി ദിനേശനെ കണ്ടിട്ട് വരാം”
“ഞാനും വരട്ടേ ഏട്ടാ അകത്തേക്കു… ഒന്നുമില്ലേലും ബംഗ്ലാവ് ഒന്ന് കാണാലോ…?
കൃഷ്ണ ചോദിച്ചു
വിഷ്ണു ഒന്നാലോചിച്ചിട്ട് പറഞ്ഞു
“എന്നാ വാ”
രണ്ടുപേരും ഗേറ്റ് തുറന്ന് അകത്തേക്ക് കയറി
അവർ ചെല്ലുമ്പോ മഹാദേവൻ മുറ്റത്തു പെയിന്റ് ചെയ്യുന്നവരോട് സംസാരിച്ചുകൊണ്ട് നിൽപ്പുണ്ട്, അവരെ കണ്ട് അയാളൊന്നു ചിരിച്ചു
“ആഹാ… വിഷ്ണുമോനോ… വാ…വാ…”
വിഷ്ണു ഒന്ന് ചിരിച്ചു.
“ഇതാരാ മോന്റെ പിറകെ ഒളിച്ചുകളിക്കുന്നത്”
വിഷ്ണുവിന്റെ പിറകിൽ പരിഭ്രമിച്ചുനിൽക്കുന്ന കൃഷ്ണയെ നോക്കി മഹാദേവൻ ചോദിച്ചു.
“ഇതെന്റെ പെങ്ങളാ കൃഷ്ണ… ഞങ്ങൾക്ക് ടൌൺ വരെ ഒന്ന് പോകണം… ഇവിടെ ഒന്ന് കയറീട്ട് പോകാന്നു വച്ചു.”
വിഷ്ണു പറഞ്ഞു
അപ്പോഴേക്കും ശോഭന അകത്തുനിന്നും മുറ്റത്തേക്കിറങ്ങിവന്നു
“ പൈന്റിങ്ങിന് ആള് വന്നപ്പോ മോനെ കണ്ടില്ലല്ലോ എന്ന് ചേട്ടനോട് ചോദിച്ചതായിരുന്നു…”
ശോഭന സന്തോഷത്തോടെ പറഞ്ഞു
അവരുടെ സ്നേഹപ്രകടനമൊക്കെക്കണ്ട് വിഷ്ണു വായുംപൊളിച്ചു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു
“ശോഭനേ… ഇത് വിഷ്ണുവിന്റെ പെങ്ങളാ കൃഷ്ണ”
മഹാദേവൻ കൃഷ്ണയെ നോക്കി പറഞ്ഞു
“ആണോ… വാ മോളെ ആന്റി ഒന്ന് കണ്ടോട്ടേ…”
ശോഭന അവളെപിടിച്ചു മുന്നോട്ട് നിർത്തി കവിളിൽ ഒന്ന് തഴുകി, കൃഷ്‌ണ ജ്യാള്യതയോടെ താഴേക്ക് നോക്കി നിൽക്കുകയായിരുന്നു
“എന്റെ മോൾ സുന്ദരിയാണല്ലോ…”
ശോഭന സ്നേഹത്തോടെ പറഞ്ഞു
“നിയവളെ കണ്ണുവയ്ക്കാതെ അകത്തേക്ക് കൂട്ടികൊണ്ട്പോ… മഹാദേവൻ പറഞ്ഞു.”
“അല്ല… ഞങ്ങൾക്കുടനെ ഇറങ്ങണം”
വിഷ്ണു പറഞ്ഞു.
“നിക്കടോ…
💬 Comments
View all comments