Chapter Title : ഹിമകണം 2 [Kannan]
അവരിറങ്ങി
“എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല… അവരെന്തിനാ നമ്മളോട് ഇത്രേം സ്നേഹം കാണിക്കുന്നത്…?”
വിഷ്ണു ചോദിച്ചു
“എന്നോട് ചോദിച്ചാൽ ഞാനെന്ത് പറയാനാ ഏട്ടാ…?
കൃഷ്ണ പറഞ്ഞു
അവർ ടൗണിലെത്തി സൂപ്പർമാർക്കറ്റിൽ കയറി കൃഷ്ണയ്ക്ക് വേണ്ടതെല്ലാം വാങ്ങി തിരിച്ചു ഇറങ്ങി, വിഷ്ണു അടുത്തുള്ള ജൂവലറിയിൽ കയറി,
“എന്താ ഏട്ടാ ഇവിടെ…”
കൃഷ്ണ സംശയത്തോടെ ചോദിച്ചു
“ഒന്നുമില്ല ഞാനൊരു താലി വാങ്ങാമെന്നു വച്ചു… എന്താ?”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“ആഹാ… നല്ലകാര്യം… അപ്പൊ ഞാനൊരു നാത്തൂനാവാൻ പോവുകയാണല്ലേ… പോരെടുക്കാൻ ഒരാളായല്ലോ, നന്നായി”
കൃഷ്ണ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്റെ മോള് അങ്ങനെ പോരെടുക്കണ്ട നിന്നെ കെട്ടിച്ചയച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ…”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു, രണ്ടുപേരും അകത്തേക്ക് കയറി,
ഒരു സെയിൽസ്മാൻ വന്നു ചോദിച്ചു
“എന്താ നോക്കേണ്ടത് സാർ…”
“ഒരു വള വേണം…”
വിഷ്ണു പറഞ്ഞു
“അവിടെയാണ് സാർ…”
അയാൾ അവരെ വളയുടെ സെക്ഷനിലേക്ക് കൂട്ടികൊണ്ട് പോയി
“ഒരു രണ്ട് പവൻ വരുന്ന വള വേണം”
വിഷ്ണു ആ സെക്ഷനിൽ ഇരുന്ന ആളിനോട് പറഞ്ഞു.
“മോള് വള സെലക്ട് ചെയ്യ്… ഏട്ടൻ ഇപ്പൊ വരാം…”
വിഷ്ണു കൃഷ്ണയോട് പറഞ്ഞു
“ഏട്ടനെങ്ങോട്ടാ…?”
അവൾ ചോദിച്ചു
“ഏട്ടൻ ഇതാ വരുന്നു ഒരഞ്ചു മിനിറ്റ്”
അവൻ ഒരുവിരൽ ഉയർത്തികാണിച്ചിട്ട് പറഞ്ഞു.
അവൻ നേരത്തേ കണ്ട സെയിൽസ്മനോട് എന്തോ പറഞ്ഞു, അയാൾ അവനെയും കൂട്ടികൊണ്ട് മറ്റൊരു ഭാഗത്തേക്ക് നടന്നു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ വിഷ്ണു കൃഷ്ണയുടെ അടുത്തെത്തി,
“കഴിഞ്ഞോ…?
വിഷ്ണു അവളോട് തിരക്കി
“ഏട്ടനിതെവിടെയായിരുന്നു…? ഇത് ഒരുപവനും ആറു ഗ്രാമമുണ്ട്…”
അവൾ ഒരു വള ഉയർത്തി കാണിച്ചിട്ട്
💬 Comments
View all comments