Chapter Title : ഹിമകണം 2 [Kannan]
സൗമ്യതയോടെയുള്ള ചോദ്യം
“എന്റെ പേര് വിഷ്ണു… ഇവിടെ അടുത്തുള്ളത, പെയിന്റിംഗ് ചെയ്യണമെന്ന് പറഞ്ഞിരുന്നു…”
“ഓ…അതാണോ, വാ കയറിയിരിക്ക് ഞാൻ ചേട്ടനെ വിളിക്കാം”
അവർ അകത്തേക്ക് പോയി
കുറച്ചുകഴിഞ്ഞപ്പോ ഒരു പുരുഷരൂപം പുറത്തേക്ക് വന്നു
സാമാന്യം നല്ല ഉയരം വെളുത്ത നിറം കഷണ്ടി കയറിയ നെറ്റി കട്ടിയുള്ള മീശ ലുങ്കിയാണ് വേഷം
ഒരു തോർത്തു ചുമലിലിട്ടിട്ടുണ്ട്
“പൈൻന്റിങ്ങിന്റെ ആളാണല്ലേ…വേറൊന്നുമില്ല വീട് ഫുൾ പെയിന്റ് ചെയ്യണം പിന്നെ കുറച്ചു
പ്ലംബിങ്ങിങ് ജോലിയുണ്ട്…അല്ല എന്ത് ആവശ്യവും തന്നോട് പറഞ്ഞാൽ മതീന്ന് നാണുപിള്ള
പറഞ്ഞു അതാ…”
“ഇതാ പൈന്റിങ്ങിന്റെ എസ്റ്റിമേഷൻ “
വിഷ്ണു ചിരിച്ചുകൊണ്ട് തുണ്ടുകടലാസ് അയാളെ ഏൽപ്പിച്ചു
കടലാസ്സ് വാങ്ങി ശ്രദ്ധിച്ചു അതിനുശേഷം അകത്തേക്ക് നോക്കി വിളിച്ചു
“ശോഭനേ…എന്റെ പേഴ്‌സ് ഇങ്ങെടുത്തോ…”
പക്ഷേ പേഴ്‌സുമായി വന്നയാളിനെ കണ്ട് വിഷ്ണു ഞെട്ടി…വന്നയാളിനും അതെ
അവസ്ഥതന്നെയായിരുന്നു
“രുദ്ര” വിഷ്ണു ഉരുവിട്ടു
“ഇയാളെന്താ ഇവിടെ…” രുദ്ര മുഖം കറുപ്പിച്ചു ചോദിച്ചു
“മോക്കറിയാമോ ഇയാളെ…” അയാൾ ചോദിച്ചു
“ഉം” ഒന്നുമൂളിയിട്ട് അകത്തേക്ക് പോയി
“എന്റെ മോളാണ്…നിങ്ങൾ എങ്ങനാ പരിചയം…”
“എന്റെ കോളേജിലാണ്” വിഷ്ണു പറഞ്ഞു
“ആണോ…എന്നെ പരിചയപെടുത്തിയില്ലല്ലോ ഞാൻ മഹാദേവൻ…MR ഫിനാൻസ്
അറിയാമോ”മഹാദേവൻ ചോദിച്ചു
“മ്…അറിയാം…MR ഫിനാൻസ് അറിയാത്തവരാരെങ്കിലുമുണ്ടോ” വിഷ്ണു പറഞ്ഞു
“അതെന്റെ സ്ഥാപനമാണ്”
വിഷ്ണു അവിശ്വനീയം എന്നപോലെ അദ്ദേഹത്തെ നോക്കി
“ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു…ഇപ്പൊ തോന്നി നാട്ടിലെവിടെലും സെറ്റിൽ ആകാമെന്ന്…അങ്ങനെ
ഇങ്ങോട്ട് വന്നു”
മഹാദേവൻ പറഞ്ഞു നിർത്തി
“ഓ…ഇത് നല്ല സ്ഥലമാണ്…ടൗൺ ഇവിടെ തൊട്ടടുത്താ എല്ലാ സൗകര്യങ്ങളുമുണ്ട്…”
വിഷ്ണു വാച്ച് നോക്കിയിട്ട് പറഞ്ഞു
“കോളേജിൽ പോകാറായി”
“ഓഹ്…സോറി…സംസാരിക്കാൻ ഒരാളെകിട്ടിയപ്പോ ഞാനത് മറന്നു”
മഹാദേവൻ പേഴ്സിൽ നിന്നും
💬 Comments
View all comments