0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 480

പണമെടുത്തു വിഷ്ണുവിന് കൊടുത്തു
“ഓക്കേ…ശരി സർ…പിന്നെ പൈന്റിങ്ങിന് നാളെ ആളുവരും”
പറഞ്ഞുകൊണ്ട് വിഷ്ണു എഴുന്നേറ്റു
“തന്റെ പേരെന്താ?” മഹാദേവൻ ചോദിച്ചു
“വിഷ്ണു”
“ആ വിഷ്ണു…എവിടാ വിഷ്ണൂന്റെ വീട്”
“ഇവിടടുത്തു തന്നാ…വലിയവീടെന്ന വീട്ടുപേര്…”
“വലിയവീടോ… അപ്പൊ ബാലകൃഷ്ണന്റെ…?”
മഹാദേവൻ ആകാംഷയോടെ ചോദിച്ചു
“മകനാണ് ഞാൻ… അച്ഛനെ എങ്ങനറിയാം…?”
വിഷ്ണു ചോദിച്ചു
“ആ…കേട്ടിട്ടുണ്ട്…”
മഹാദേവൻ ഒന്ന് പതറി…
“എന്നാ ഞാനിറങ്ങട്ടെ സർ”
വിഷ്ണു പറഞ്ഞു
“മോൻ എന്നെ സർ എന്ന് വിളിക്കണ്ട, അങ്കിൾ എന്ന് വിളിച്ചാൽ മതി”
വിഷ്ണു അമ്പരപ്പോടെ അയാളെ നോക്കി
“എന്നാ ശരി, പോട്ടേ”
വിഷ്ണു യാത്ര പറഞ്ഞിറങ്ങി
ഗേറ്റിന് പുറത്തുവന്നപ്പോൾ കൃഷ്ണ മടുപ്പോടെ നിക്കുന്നു
“എത്ര നേരായി ഏട്ടാ?”
വിഷ്ണു അതിനു മറുപടി പറയാതെ വണ്ടിയിൽ കയറി
കോളേജിലേക്ക് പോകുമ്പോഴും അവന്റെ മനസ്സിൽ എന്തോ സംശയങ്ങൾ നിറഞ്ഞു
അത് ശ്രദ്ധിച്ച കൃഷ്ണ ചോദിച്ചു
“എന്ത്പറ്റി എന്റേട്ടന്…കുറെ നേരായല്ലോ ഒരു ചിന്ത”
“ഒന്നുമില്ല മോളെ …നമ്മുടെ ആ ബന്ഗ്ലാവ് വാങ്ങിയവർക്ക് നമ്മുടെ അച്ഛനെ പരിചയമുണ്ടെന്ന്
തോന്നുന്നു.”
“അതെന്താ ഏട്ടാ…?”
“അല്ല ഞാൻ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പെട്ടെന്ന് ഒഴിഞ്ഞുമാറിയപോലെ
മാത്രമല്ല എന്നോട് സർ എന്നുവിളിക്കണ്ട അങ്കിൾ എന്ന് വിളിക്കാനും പറഞ്ഞു” വിഷ്ണു പറഞ്ഞു
“അതിനെന്താ ഇപ്പൊ? നല്ലതല്ലേ?”
കൃഷ്ണ ചോദിച്ചു
“എടി അനുജത്തി കഴുതേ…പിന്നെന്തിനാ അച്ഛനെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോ പുള്ളിക്കാരൻ
ഒന്ന് പതറിയത്.”
വിഷ്ണു അവളെ കളിയാക്കി
“ആ എനിക്കൊന്നും അറിയില്ല”
അപ്പോഴേക്കും അവർ കോളേജിലെത്തിയിരുന്നു
വിഷ്ണുവിന്റെ ഗ്യാൻഗെല്ലാം ആദ്യമേ എത്തി
“എന്തായാലും അളിയാ പാർട്ടിക്ക് ഇന്നലെ നീയില്ലാത്തത് തീരാനഷ്ടമായിരുന്നു”
അരുൺ പറഞ്ഞു
“അതെന്താടാ…?”

💬 Comments

View all comments