0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 484

അച്ഛനോട് ഇന്നലെ സംസാരിക്കുന്നത് ഞാൻ കെട്ടായിരുന്നു… ഉണ്ണിയേട്ടൻ എന്റെ
കൂടെയുണ്ടാവുമോ…എന്നും?”
“അതെന്താടി ഇപ്പൊ അങ്ങനൊരു ചോദ്യം…ഞാൻ നിന്നെ ചതിക്കുമെന്ന് നിനക്കൊരു തോന്നലുണ്ടോ.”
“അയ്യോ…ഇല്ല എനിക്ക് എന്നെക്കാളും ചേട്ടനെ വിശ്വാസമാണ്, എന്തെങ്കിലും കാരണവശാൽ ഉണ്ണിയേട്ടന്റെ വീട്ടുകാർ നമ്മളുടെ ബന്ധത്തിനെതിരുനിന്നാലോ,”
“എടി ബുദൂസേ നിന്നെ പ്രേമിച്ചതും കല്യാണം കഴിക്കാമെന്ന് പറഞ്ഞതും എന്റെ വീട്ടുകാരാണോ… ഞാനല്ലേ അപ്പൊ നിന്നെ എന്റെ സ്വന്തമാക്കാനും എനിക്കറിയാം…ഞാൻ നിന്റച്ഛന് ഒരുവാക്ക്കൊടുത്തിട്ടുണ്ട് അത് ഞാൻ പാലിക്കും പോരേ”
വിഷ്ണു ശാന്തമായി പറഞ്ഞു
“എനിക്കറിയാം എന്റെ ഉണ്ണിയേട്ടൻ എന്നെ ചതിക്കില്ലെന്ന്, എന്നാലും എന്റച്ഛന്റെ സങ്കടം കാണുമ്പോ ഒരു വിഷമം”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“എന്റെ ദേവൂട്ടി വിഷമിക്കണ്ട ഞാൻ നിന്നോടൊപ്പം ഉണ്ട് എന്നും”
“ഐ ലവ് യു ഉണ്ണിയേട്ടാ”
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞു
“ഐ ലവ് യൂ റ്റൂ മോളു”
“ഞാൻ വയ്ക്കുവാ…ഉച്ചക്ക് വിളിക്കാം” ദേവിക പറഞ്ഞു
“ശരി മോളു”
വിഷ്ണു ഫോൺ കട്ട് ചെയ്തു തിരികെ കൂട്ടുകാരുടെ അടുത്തെത്തി
“എന്താടാ മുഖം വല്ലാതിരിക്കുന്നെ എന്തേലും പ്രശ്നമുണ്ടോ?”
ബാലു അവനോട് ചോദിച്ചു
അവൻ അവരോട് തലേദിവസത്തെകാര്യങ്ങളെല്ലാം പറഞ്ഞു…എന്തോ കുളക്കടവിലെ കാര്യം മാത്രം അവൻ പറഞ്ഞില്ല
“എന്നിട്ടിപ്പോ പ്രശ്നമാണോ?”
റഫീഖ് ചോദിച്ചു
“എന്റഭിപ്രായത്തിൽ അത് നന്നായെന്ന് തോന്നുന്നു…കാര്യം എന്തായാലും എന്നേലും എല്ലാരോടും പറയേണ്ടതല്ലേ ഇപ്പൊ ഒരു സൈഡ് ക്ലിയർ ആയില്ലേ…?”
അരുൺ വിഷ്ണുവിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
“അതവൻ പറഞ്ഞതാ നേരാ… അഥവാ എന്തേലും പ്രശ്നമുണ്ടെങ്കിൽ നിന്റെ കൂടെ എന്തിനും പോന്ന മൂന്ന് നന്പന്മാർ ഇല്ലേ?”
ബാലു ഒരു ചെറുചിരിയോടെ അവനോട് പറഞ്ഞു.
വിഷ്ണു ഒന്ന് നിശ്വസിച്ചു
“വാടാ നമുക്ക്

💬 Comments

View all comments