Chapter Title : ഹിമകണം 2 [Kannan]
വരുന്നടുത്തുവച്ചു കാണാം”
അവർ നാലുപേരും ക്ലാസ്സിലേക്ക് നടന്നു
അപ്പോഴാണ് രുദ്ര ഒരു ചുവന്ന ആക്ടിവയിൽ കോളേജ് ഗേറ്റ് കടന്നു വരുന്നത് കണ്ടത്
“നോക്കടാ നമ്മുടെ യക്ഷി വരുന്നുണ്ട്… സ്റുഡന്റ്സിന്റെ വണ്ടികളൊന്നും കോളേജിനകത്തു കയറാൻ പാടില്ലന്നല്ലേ നിയമം ഇവൾക്കുമാത്രമെന്താ ഇത്ര പ്രത്യേകത…”
അരുൺ ആവേശത്തോടെ പറഞ്ഞു
“ അവൾ പ്രിൻസിയുടെ അടുത്ത ആളല്ലേ അതുകൊണ്ടാവും”
റഫീഖ് പറഞ്ഞു
“അതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ വാടാ”
വിഷ്ണു പറഞ്ഞുകൊണ്ട് അവരുമായി മുന്നോട്ട് നടന്നു
വണ്ടി സ്റ്റാഫ്‌റൂമിനടുത്തായി വച്ചിട്ട് തിരിഞ്ഞതും വിഷ്ണുവും കൂട്ടരും രുദ്രയുടെ അടുത്തെത്തി
“മ്…എന്താ…?”
രുദ്ര ഗൗരവത്തോടെ ചോദിച്ചു
“ക്യാമ്പസിനകത്തു സ്റുഡന്റ്സിന്റെ വണ്ടി കൊണ്ടുവരാൻ പാടില്ല മോൾക്കത് അറിഞ്ഞുകൂടെന്നു തോന്നി അതൊന്നു പറഞ്ഞു താരനാ ചേട്ടന്മാർ വന്നത്”
വിഷ്ണു തെല്ലു പരിഹാസത്തോടെ വിഷ്ണു പറഞ്ഞു
“ഓഹോ… പറഞ്ഞുകഴിഞ്ഞങ്കിൽ ചേട്ടന്മാർ മാറിയാട്ടെ അനുജത്തി പോകട്ടെ”
രുദ്രയും അതെ നാണയത്തിൽ മറുപടി പറഞ്ഞു
“അപ്പൊ അനുജത്തിക്ക് ചേട്ടന്മാർ പറഞ്ഞത് മനസ്സിലായെങ്കിൽ വണ്ടി കോളേജിന് പുറത്തു കൊണ്ട് വച്ചോ…”
ബാലു മുന്നോട്ട് വന്ന് പറഞ്ഞു
“ഇല്ലങ്കിൽ നിങ്ങളെല്ലാരുംകൂടി എന്നെപ്പിടിച്ചു വിഴുങ്ങോ?”
രുദ്ര കൈകെട്ടി തലയല്പം ചരിച്ചുകൊണ്ട് ചോദിച്ചു
അപ്പോഴേക്കും മറ്റുള്ള കുട്ടികളെല്ലാം അവിടെ തടിച്ചുകൂടി
“മോളെ ഈ കോളേജല്പം പിശകാ പിന്നെ ഞങ്ങളും”
അരുൺ റഫീഖിന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു
അപ്പോഴേക്കും രുദ്രയുടെ രണ്ട് കൂട്ടുകാരികൾ അവളോട് എന്തോ പതിയെ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു
“വീടടി അവന്മാർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ…”
രുദ്ര വീറോടെ പറഞ്ഞു
“എന്താ അവിടെ…”
എന്നും ചോദിച്ചുകൊണ്ട് ടീച്ചേഴ്സും അവിടേക്കെത്തി
“എന്താ കുട്ടികളെ ഇവിടെ പ്രശ്‍നം…?”
താര മിസ് വിഷ്ണുവിനോടും
💬 Comments
View all comments