0%

Chapter Title : ഹിമകണം 3 [കണ്ണൻ]

Author : Kambikathakal Read All Parts 734

കഴിക്കാനായി ഇരുന്നു.
ദേവിക ഇരിക്കാതെ എല്ലാർക്കും വിളമ്പിക്കൊണ്ട് നിന്നു
“ഇങ്ങോട്ട് ഇരിക്കടി… ബാക്കി എല്ലാരും സ്വയം എടുത്തോളും”
കൃഷ്ണ ദേവികയുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു
അവളുടെ മുഖം നാണം പൂണ്ട് ചുവന്നിരിക്കുന്നു
“ഇങ്ങോട്ടിരിക്കടി…”
കൃഷ്ണ അവളെ പിടിച്ചു വിഷ്ണുവിനും കൃഷ്ണക്കും ഇടയിലായിരുത്തി
വിഷ്ണുവിന് എന്തോ പന്തികേട് മണത്തു
പദ്മിനി ആരെയും നോക്കാതെ ഗൗരവത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു, പദ്മിനിയുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ടായിരുന്നു
ആരും ഒന്നും മിണ്ടുന്നില്ല
“ഇതെന്താ അവാർഡ് പടമോ എല്ലാരേം നാക്ക് എങ്ങോട്ട് പോയി”
വിഷ്ണ ചോദിച്ചു.
“സംസാരിക്കാതെ കഴിക്കടാ”
പദ്മിനി ഗൗരവത്തിൽ പറഞ്ഞു
പിന്നെ ആരുമൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു
വിഷ്ണു ഉമ്മറത്തു ഇരിക്കുമ്പോ പെട്ടെന്ന് ദേവിക വെപ്രാളത്തോടെ ഓടി വന്നു പറഞ്ഞു
“ഉണ്ണിയേട്ടാ ഒരു പ്രശ്നമുണ്ട്…”
“ങേ…എന്താ?
വിഷ്ണു ഞെട്ടലോടെ ചോദിച്ചു
അപ്പോഴേക്കും കൃഷ്ണ അവിടേക്ക് വന്നു
“എന്താ… രണ്ടുപേരും കൂടി രഹസ്യം പറച്ചിൽ…ങേ?”
അവൾ ചോദിച്ചുകൊണ്ട് വിഷ്ണുവിന്റെ അടുത്തിരുന്നു
“നിനക്ക് കേൾക്കാനൊന്നും ഇവിടെ പറഞ്ഞില്ല”
വിഷ്ണു ഗൗരവത്തിൽ പറഞ്ഞു
“ഞാനിറങ്ങുവാ ഉണ്ണിയേട്ടാ…”
ദേവിക പറഞ്ഞു
“ഒന്നവിടെ നിന്നേ…”
അകത്തുനിന്നും പദ്മിനി പറഞ്ഞുകൊണ്ട് ഉമ്മറത്തേക്കെത്തി, അമ്മയുടെ ഗൗരവം കണ്ട് എല്ലാരും മുഖത്തോട് മുഖം നോക്കി
“ഇതെത്രനാളായി തുടങ്ങിയിട്ട്…”
പദ്മിനി ഗൗരവത്തിൽ ചോദിച്ചു
“ഏത്…”
വിഷ്ണു അറിയാതെ ചോദിച്ചുപോയി
“നിങ്ങൾ രണ്ട് പേരുംകൂടിയുള്ള ഈ നാടകം”
പദ്മിനി വിഷ്ണുവിനെയും ദേവികയെയും മാറി മാറി നോക്കി
“എന്ത് നാടകം…”
വിഷ്ണു ചോദിച്ചു, ദേവിക നിലത്തേക്ക് നോക്കി നിന്നു
“ഈ നാടകം…”
വിഷ്ണു കൊടുത്ത മോതിരം ഉയർത്തി കൊണ്ട് പദ്മിനി ചോദിച്ചു
വിഷ്ണുവിന് എന്ത് പറയണമെന്ന്

💬 Comments

View all comments