Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]
പ്രതിമകളും ചുവരിലെ വചനകളും കണ്ടു അവർക്ക് കാര്യങ്ങൾ മനസിലാകും അതിനു ശേഷം വേലുതമ്പിയെ കൊണ്ട് താൻ പറഞ്ഞതു പോലെ പന്തയം നടത്തു "
" ഉത്തരവ് പോലെ പ്രഭോ "
കൊട്ടാരം മുഴുവൻ ആഘോഷത്തിൽ ആയിരുന്നെങ്കിലും രാജ്യസേവകർ അവരുടെ വസസ്ഥാലത് തന്നെ ആയിരുന്നു. അവർക്ക് മറ്റുള്ളവരോട് സംസാരിക്കനോ കാണാനോ അനുവാദം ഉണ്ടായിരുന്നില്ല.
അവർ അവിടെ യുദ്ധത്തിൽ സംഭവിച്ച പരുക്കുകൾ പരസ്പരം ശുശ്രുഷിക്കുക ആയിരുന്നു. കുടെ പിറപ്പുകൾ ആണെന്ന് അറിയില്ലെങ്കിലും ഇന്നലെ വരെ കുടി ഉണ്ടായിരുന്നവരുടെ വിയോഗത്തിൽ അവരെല്ലാം സങ്കടത്തിൽ ആയിരുന്നു.
അവിടേക്ക് വേലുതമ്പി കടന്നു വന്നു. അയാളെ കണ്ടതും അവർ പെട്ടെന്ന് എണിറ്റു നിന്നു.
" വർഷങ്ങൾ ആയുള്ള നിങ്ങളുടെ പരിശീലനത്തിന് ഫലം കണ്ടു. ഇത് സന്തോഷിക്കേണ്ട സമയം ആണ്. മഹാ രാജാവ് നിങ്ങൾക്ക് ഒരു വിരുന്ന് ഒരുക്കിയിട്ടുണ്ട് പെട്ടെന്ന് ഒരുങ്ങി വരൂ"
അയാൾ പറഞ്ഞത് കെട്ട് അവർ പെട്ടെന്ന് തന്നെ അയാളുടെ കുടെ പോയി. രാജാകൊട്ടാരത്തിലെ ഗംഭിരമായ വിരുന്നിനുശേഷം . പലപ്പോയായി പുരുഷന്മാരെ അവരുടെ ഇടയിൽ നിന്നും മാറ്റി.
കൊട്ടാരത്തിന് പുറകിൽ സമാശ്രിച്ചു കൊണ്ടിരുന്ന അവരുടെ അടുത്തേക്ക് ഒരു ഭടൻ വന്നു പറഞ്ഞു.
" നിങ്ങളോട് കുതിരപ്പന്തിയിലേക്ക് ചെല്ലാൻ പറഞ്ഞു. "
അയാൾ പറഞ്ഞത് അനുസരിച് അവർ കുതിരപ്പന്തിയിൽ എത്തുമ്പോൾ വേലുതമ്പി അവിടെ ഉണ്ടായിരുന്നു. അവരെ കണ്ട് അയാൾ പറഞ്ഞു.
" വരൂ നമ്മുക്ക് ഒരു കുതിരസവാരി നടത്താം..... നിങ്ങൾക്ക് ഇഷ്ടമുള്ള കുതിരയെ തിരഞ്ഞെടുത്തുകൊള്ളു "
അത് കെട്ടതും അവർ സന്തോഷത്തോടെ ഒരേ കുതിരപ്പുറത്തു കയറി. വേലുതമ്പിക്ക് പുറകെ കുതിരപുറത്ത് യാത്രയായി. വെലുതമ്പി നേരെ പോയത് നീലിമലയിലേക്ക് ആയിരുന്നു. രാജ്യസേവകർ ആദ്യം ആയാണ് നീലിമലയിലേക്ക് പോകുന്നത് അവുടുത്തെ കായ്ച്ചകൾ എല്ലാം അവർക്ക് പുതിയ അനുഭവം ആയിരുന്നു. ക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ വെലുതമ്പി തന്റെ കുതിരയുടെ കടിഞ്ഞാൺപിടിച്ചു. അതിനുശേഷം അയാൾ അതിനു പുറത്തുനിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു.
" വരൂ ഇനി നമുക്ക് അൽപ്പം വിശ്രമിക്കാം "
എന്നിട്ട് അയാൾ അവിടെ ഉണ്ടായിരുന്ന ഒരു മരച്ചുവട്ടിൽ ഇരുന്നു. അയാൾ അവിടെ വിശ്രമിക്കുന്നത് കണ്ട്. രാജ്യസേവകരും കുതിരപുറത്ത് നിന്നും ഇറങ്ങി. കുറച്ചുപേർ
💬 Comments
View all comments