0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 221

നോക്കുമ്പോൾ അവൾ അവനെ  തള്ളിമറ്റി എഴുന്നെറ്റു. അവൻ അവൾക്ക് പുറകെ എണിറ്റു എന്നിട്ട് അവളുടെ ഇടുപ്പിൽ കയറി പിടിച്ചു. അവൾ അവനെ തള്ളി മാറ്റി. അവന്റെ നഭിക്ക് തന്നെ ചവിട്ടി. ചവിട്ട് കൊണ്ട അവൻ ഒന്ന് കുനിഞ്ഞു അപ്പോൾ അവൾ മുഷ്ടി ചുരുട്ടി മുഖത്ത് ആഞ്ഞ് ഇടിച്ചു. ഇടികൊണ്ട മുള്ളൻ തറയിലേക്ക് വീണു. അപ്പോൾ ചോരക്കണ്ണി അവന്റെ ഒരു കൈ വലിച്ചു പിടിച്ചു എന്നിട്ട് അവന്റെ തലക്ക് പിന്നിൽ കാൽക്കൊണ്ട് ചവിട്ടി പിടിച്ചു. അവന്റെ തല മണ്ണിൽ പുതഞ്ഞു. കയ്യിലെ വേദനയും ശ്വാസം കിട്ടാത്തതും കൂടി ആയപ്പോൾ അവൻ കിടന്നു പിടഞ്ഞു. അവൻ മറ്റേ കൈ നിലത്ത് അടിച്ചുകൊണ്ട് അവന്റെ പരാജയം  സമ്മതിച്ചു.

ചോരക്കണ്ണി ഒരു വിജയിയുടെ സന്തോഷത്തിൽ മറ്റുള്ളവരെ നോക്കി കൈ മുറുക്കി വനിലേക്ക് ഉയർത്തി. പക്ഷേ അവിടെ നിന്നവർക്ക് ഒന്നും വിശ്വസിക്കാൻ കഴിയാത്ത കാഴ്ച ആയിരുന്നു അത്‌. കാരണം  മുള്ളൻ തന്റെ സ്റ്റിരം അടവുകൾ ഒന്നും പയറ്റിയിട്ടില്ല പോരാത്തതിന് ചോരകണ്ണിയോട് ദയനീയമായി പരാജയപെടുകയും ചെയ്തിരിക്കുന്നു. എന്താ സംഭവിച്ചത്  എന്ന ആർക്കും പിടികിട്ടിയില്ല. മുള്ളന്റെ പരാജയം  വേലുതമ്പിയിലും നിരാശജനിപ്പിച്ചു. അയാൾ അവരോട് യാത്രപറഞ്ഞു മടങ്ങി.

" അപ്പോൾ പറഞ്ഞത് ഓർമ ഉണ്ടല്ലോ  ഇനി മുതൽ നീ എന്റെ ദാസൻ ആണ്‌ ഹാ ഹാ "

ചോരക്കണ്ണി നിലത്ത് കിടന്നിരുന്ന മുള്ളനെ നോക്കി പറഞ്ഞുകൊണ്ട് തീട്ടയിൽ നിന്നും ഇറങ്ങി പോയി. മുള്ളൻ നിരാശനായി അവിടെ നിന്നും എഴുന്നേറ്റു.

അപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ത്രീകളിൽ ആരോവിളിച്ചു പറഞ്ഞു.

"ഇനി ആരെക്കെയാണ് മത്സരിക്കുന്നത്.... നല്ലൊരു മല്പിടിത്തം കാണാം എന്ന വിചാരിച്ചതാ.... പക്ഷേ നിരാശആയിരുന്നു ഫലം "

" ഇനി നല്ലൊരു മല്പിടിത്തം കാണാൻ  'യോദ്ധ്രി' തന്നെ ഗോദയിൽ ഇറങ്ങണം. ആരാണ് എതിരാളി എന്ന് മാത്രം പറഞ്ഞാൽ മതി "

" അതെ അതെ  "

" യോദ്ധ്രി...... യോദ്ധ്രി.... "

അവിടെ നിന്നവർ യോദ്ധ്രിയെ മൺതിട്ടയിലേക്ക്  ആനയിച്ചു. പക്ഷേ അവൾക്ക് എതിരെ  മത്സരിക്കാൻ ആരും തയ്യാറായിരുന്നില്ല. കാരണം  യോദ്ധ്രി അവരിലെ മികച്ച പോരാളി ആയിരുന്നു. ഒത്ത പൊക്കവും തടിയും ഉള്ള ഒരു

💬 Comments

View all comments