Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]
എടുത്തു അമ്പ് വരുന്ന ഭാഗം ലക്ഷ്യമാക്കി അമ്പെയ്യാൻ തുടങ്ങി. പക്ഷെ മഴയുടെ മറവിൽ അമ്പുകൾ ലക്ഷ്യം ഇല്ലാതെ എവിടെയോ പതിച്ചു.
മഴയുടെ ശക്തി പതിയെ കുറഞ്ഞു വന്നു. സൂര്യവർദ്ധൻന് തന്റെ എതിരാളികളെ കാണാൻ കഴിഞ്ഞു. അയാൾ അതിൽ ഒരുവനെ ലക്ഷ്യം വെച്ച് അമ്പെയ്തു.
"ആഹ്ഹ്ഹ്ഹ്ഹ് "
കുട്ടത്തിൽ ഒരാൾ മരണപെട്ടപ്പോൾ മറ്റുള്ളവർ അമ്പെയ്ത് നിർത്തി അവർ മരങ്ങളുടെയും പറയുടെയും മാറവ്പറ്റി മുന്നോട്ട് നിങ്ങി. സൂര്യവർദ്ധൻ തന്റെ വില്ല് നിലത്തിട്ട്. അരയിൽ നിന്നും വാൾ ഊരി മുന്നോട്ട് നടന്നു.
എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു
"ദേവപുരിയിലെ പോരാളികൾ ഒളിപ്പോർ നടത്താറില്ല. ഒന്നും ഇല്ലെങ്കിലും നമ്മൾ ഒരേ അങ്കത്തട്ടിൽ വിദ്യഅഭ്യസിച്ചവരല്ലേ നേർക്ക് നേരെ വാ "
അത് കെട്ട് മറഞ്ഞിരുന്നവരിൽ രണ്ട് പേർ സൂര്യവർദ്ധനു നേരെ അലറിക്കൊണ്ട് വന്നു. സൂര്യവർദ്ധൻ ഒരുത്തനെ ചവിട്ടിവിയ്തി മറ്റേവന്റെ നെഞ്ചിൽ വാൾ കൊണ്ട് വെട്ടി. അതിന് ശേഷം ചവിട്ട് കൊണ്ട് വീണവനു നേരെ വളുയർത്തി. സൂര്യവർദ്ധൻ വാൾവീശുന്നതിനു മുൻപ് ശാന്തനു അവന്റെ കയ്യിൽ കടന്നു പിടിച്ചു.
" അരുത് കൊല്ലരുത്. "
സൂര്യവർദ്ധൻ ശാന്തനുവിനെ തള്ളിമാറ്റി. എന്നിട്ട് തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ച പടയാളിയുടെ തല വെട്ടിമാറ്റി. ആ ചോര ശാന്തനു വിന്റെ മുഖത്തു പതിച്ചു.
മറഞ്ഞിരുന്ന പടയാളികൾ എല്ലാവരും ഒരേ സമയം മുന്നോട്ട് കൂതിച്ചു. സൂര്യവർദ്ധൻ അവരെ തന്റെ വാൾ കൊണ്ട് നേരിട്ടു. ശാന്തനു അതെല്ലാം നോക്കി നിൽക്കുക മാത്രം ചെയ്തു.
കുറച്ചു കഴിഞ്ഞു സൂര്യവർദ്ധൻ പടയാളികളാൽ ചുറ്റപെട്ടു. സൂര്യവർദ്ധനെ പിന്നിൽ നിന്നും വെട്ടാൻ തയ്യാറെടുക്കുന്ന ഒരു പടയാളിയെ ശാന്തനു ശ്രെദ്ധിച്ചു. പെട്ടെന്ന്
💬 Comments
View all comments