0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 206

ശാന്തനു സൂര്യവർദ്ധനെ തടയാൻ നോക്കി.അതുകാരണത്താൽ  അവർ തമ്മിൽ പിടിവലി നടന്നു. അതിനിടയിൽ  ഒരാൾ സൂര്യവർദ്ധൻ കുത്താൻ ഒരുങ്ങുന്നത് ശാന്തനു കണ്ടു.അവൻ സൂര്യവർദ്ധനെ രക്ഷിക്കാൻ ആയി തള്ളിമാറ്റി പക്ഷെ സ്വയം ഒഴിഞ്ഞുമാറാൻ മറന്ന ശാന്തനുവിന് കുത്തേറ്റു.

"ആഹ്ഹഹ്ഹ "

കുത്ത് കൊണ്ട ശാന്തനു അലറി. ആ അലർച്ചയിൽ പേടിച്ച് പോയ  പടയാളി കുത്തിയ കത്തി വലിച്ചുരി. ശാന്തനു തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് തെറിച്ചു അയാൾ ഒരു പാറയിൽ ചെന്ന് ഇടിച്ചു. അയാൾ നിലത്ത് കിടന്ന് ഒന്ന് പിടച്ചു അതിന് ശേഷം മരണത്തിന് കിഴടങ്ങി.

കുത്ത് കിട്ടിയതിനെ കൾ വേദന ശാന്തനുവിന് അപ്പോഴാണ് തോന്നിയത്.താൻ കാരണം ഒരാൾ മരണപെട്ടിരിക്കുന്നു തന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്ക പെട്ടിരിക്കുന്നു. അവൻ നിലത്ത് മുട്ടുകുത്തി നിന്നു. ഇതേ സമയം  ഞെട്ടിതരിച് നിന്ന മറ്റ് പടയാളികളെ  സൂര്യവർദ്ധൻ വധിച്ചു.

സ്വബോധം ഇല്ലാതിരുന്ന ശാന്തനുവിനെ സൂര്യവർദ്ധൻ  തോളിൽ  പിടിച്ച് എഴുന്നേൽപ്പിച്ചു എന്നിട്ട് ഒരു തുണി കൊണ്ട് അവന്റെ വയറിൽ മുറിവിന് മുകളിലൂടെ മുറുക്കി കെട്ടി.

"അഹ് "

മുറിവിലെ കെട്ട് മുറുകിയപ്പോൾ ശാന്തനു ഉണ്ടാക്കിയ ശബ്ദം കെട്ട് സൂര്യവർദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" നീ അല്ലെ അവന്മാരെ കൊല്ലരുത് എന്ന് തടസം  നിന്നത് ഞാൻ അവന്റെമാരെ അപ്പോൾ തന്നെ കൊന്നിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ "

ശാന്തനു അവനെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു.

" നീ വാ നമ്മുക്ക് ഉടനെ കൊട്ടാരത്തിൽ എത്തണം അവിടെ നിനക്ക് നല്ല വൈദ്യ സഹായം കിട്ടും "

അവർ രണ്ടുപേരും രഥത്തിന്റെ അടുത്തേക്ക് നടന്നു. സൂര്യവർദ്ധൻ കണ്ണനെ രഥത്തിൽ ബന്ധിച്ചു. ശാന്തനു രഥത്തിൽ കയറാതെ അവിടെ നിന്നു.

" എന്താ...എന്ത് പറ്റി വേഗം കയറു "

" താൻ ദേവപുരിയിലെ യുവരാജാവ് ആണെന്ന് അല്ലെ പറഞ്ഞത്.. നമ്മൾ ഇപ്പോൾ ദേവപുരിയുടെ രാജ്യത്തിർത്തിക്കുള്ളിൽ ആണ് നിൽക്കുന്നത്. ഇവിടെ വെച്ചു ആരാ നിന്നെ ആക്രമിക്കാൻ.... കട്ടിൽ വെച്ച് നിന്നെ ആക്രമിച്ചത് നിന്റെ പടയാളികൾ തന്നെ ആണെന്ന് നീ പറഞ്ഞു ..... ആരാ നീ....എന്ത്

💬 Comments

View all comments