0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 550

ശേഷം മരണത്തിന് കിഴടങ്ങി.

കുത്ത് കിട്ടിയതിനെ കൾ വേദന ശാന്തനുവിന് അപ്പോഴാണ് തോന്നിയത്.താൻ കാരണം ഒരാൾ മരണപെട്ടിരിക്കുന്നു തന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്ക പെട്ടിരിക്കുന്നു. അവൻ നിലത്ത് മുട്ടുകുത്തി നിന്നു. ഇതേ സമയം  ഞെട്ടിതരിച് നിന്ന മറ്റ് പടയാളികളെ  സൂര്യവർദ്ധൻ വധിച്ചു.

സ്വബോധം ഇല്ലാതിരുന്ന ശാന്തനുവിനെ സൂര്യവർദ്ധൻ  തോളിൽ  പിടിച്ച് എഴുന്നേൽപ്പിച്ചു എന്നിട്ട് ഒരു തുണി കൊണ്ട് അവന്റെ വയറിൽ മുറിവിന് മുകളിലൂടെ മുറുക്കി കെട്ടി.

"അഹ് "

മുറിവിലെ കെട്ട് മുറുകിയപ്പോൾ ശാന്തനു ഉണ്ടാക്കിയ ശബ്ദം കെട്ട് സൂര്യവർദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" നീ അല്ലെ അവന്മാരെ കൊല്ലരുത് എന്ന് തടസം  നിന്നത് ഞാൻ അവന്റെമാരെ അപ്പോൾ തന്നെ കൊന്നിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ "

ശാന്തനു അവനെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു.

" നീ വാ നമ്മുക്ക് ഉടനെ കൊട്ടാരത്തിൽ എത്തണം അവിടെ നിനക്ക് നല്ല വൈദ്യ സഹായം കിട്ടും "

അവർ രണ്ടുപേരും രഥത്തിന്റെ അടുത്തേക്ക് നടന്നു. സൂര്യവർദ്ധൻ കണ്ണനെ രഥത്തിൽ ബന്ധിച്ചു. ശാന്തനു രഥത്തിൽ കയറാതെ അവിടെ നിന്നു.

" എന്താ...എന്ത് പറ്റി വേഗം കയറു "

" താൻ ദേവപുരിയിലെ യുവരാജാവ് ആണെന്ന് അല്ലെ പറഞ്ഞത്.. നമ്മൾ ഇപ്പോൾ ദേവപുരിയുടെ രാജ്യത്തിർത്തിക്കുള്ളിൽ ആണ് നിൽക്കുന്നത്. ഇവിടെ വെച്ചു ആരാ നിന്നെ ആക്രമിക്കാൻ.... കട്ടിൽ വെച്ച് നിന്നെ ആക്രമിച്ചത് നിന്റെ പടയാളികൾ തന്നെ ആണെന്ന് നീ പറഞ്ഞു ..... ആരാ നീ....എന്ത് സഹായമാണ്  നീ എന്നിൽ നിന്നും പ്രേതീക്ഷിക്കുന്നത് "

" ഞാൻ ദേവപുരിയിലെ യുവരാജാവ്

💬 Comments

View all comments