Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]
കല്പിച്ചു. ഇന്ന് പണ്ട്യനാട് ഉദയപുരിയുടെ ഭാഗം ആണ് മാർത്ഥണ്ടവർമൻ മരണപെട്ടു പക്ഷേ ഇപ്പോഴും നമ്മൾ ഇതൊക്കെ അനുസരിച്ചു ആണ് പട്ടാഭിഷേകം നടത്തുന്നത് "
" അപ്പോൾ തന്നെ കൊന്ന് അധികാരം പിടിക്കാൻ ആരോ ശ്രെമിക്കുന്നുണ്ട് അല്ലെ "
" എന്നെ കൊന്നത് കൊണ്ട് അവർക്ക് അധികാരം ലഭിക്കണമെന്നില്ല...... കാരണം എന്റെ സഹോദരി ആണ് അടുത്ത കിരീടവകാശി.......................................... ഞാൻ പറഞ്ഞല്ലോ മാർത്ഥണ്ടവർമൻന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴും നമ്മൾ കിരീടവകാശിയെ തിരഞ്ഞെടുക്കുന്നത്. പക്ഷേ അതിൽ ഓരോ രാജാവും ഓരോ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രധാനമായും സ്ത്രീകൾ രാജ്യം ഭരിക്കുമ്പോൾ അവരുടെ ഭർത്താവ് അല്ലെങ്കിൽ ഭരണനിരീക്ഷണത്തിന് ചുമതല ഉള്ള ആൾ ആണ് രാജ്യം ഭരിക്കുന്നത്. സ്ത്രീകളുടെ പ്രെസവകാലവും അവരുടെ അർത്ഥവ പരമായ പ്രേശ്നങ്ങളും രാജഭരണത്തെ ബാധിക്കാതിരിക്കാൻ ആണ് അന്ന് മാർത്ഥണ്ടവർമൻ ഭരണനിരീക്ഷണം നിർദ്ദേശിച്ചത്. പക്ഷേ ഇവിടെ അധികാരം കൊതിയും ആൺമേൽകൊയ്മയും കാരണം ആണുങ്ങൾ തന്നെ ആണ് ഭരിക്കുന്നത്. "
" അതിന് അവർ തന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാ തന്റെ സഹോദരിയെ കൊലപെടുത്തിയാൽ അല്ലെ അവർക്ക് രാജ്യം കൈകലാക്കാൻ പറ്റുകയുള്ളു "
" എന്റെ സഹോദരിയെ റാണിആയി തിരഞ്ഞെടുത്തെങ്കിലും പട്ടാഭിഷേകം നടന്നിട്ടില്ല. സ്വയംവരം കഴിഞ്ഞ ശേഷമേ അധികാരത്തിൽ എറാൻ സാധിക്കു
എനിക്ക് ആണ് ഇപ്പോൾ ഭരണനിരീക്ഷണ ചുമതല..... എന്റെ അച്ഛൻ മരണപെടും മുൻപ് ഉത്തരപുരിയിലെ യുവരാജാവും ആയി അവളുടെ വിവാഹനിശ്ചയം കഴിഞ്ഞതാ . ആ വിവാഹം നടന്നാൽ അവൾക്ക് രാജ്യം ഭരിക്കാൻ ആകും. വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ ശെരിക്കുള്ള ഭരണം ദേവപുരി കാണണം അവളുടെ ആഗ്രഹവും അത് തന്നെ ആണ്. പക്ഷേ എനിക്ക് ഉത്തരപുരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ ഗുണകരം അല്ല. അവിടെ നിന്നും വരുമ്പോൾ ആണ് ഈ ആക്രമണം ഉണ്ടായത്... പുറത്ത് നിന്നും രാജകുമാരൻമാർ ഇല്ലാതെ രാജകുടുംബത്തിൽ പെട്ട ആരെയോ കൊണ്ട് അവളുടെ വിവാഹം ചതിയിലൂടെ നടത്തി എന്നിട്ട് വരനെ ഒരു കളിപ്പാവ ആക്കി രാജ്യം ഭരിക്കാൻ ആണ് എന്റെ കുടുംബത്തിൽ ഉള്ള ആരോ ശ്രെമിക്കുന്നത്. "
"ഇതിൽ എന്റെ സഹായം എന്തിനാ "
" ഞാൻ നിന്നെ പോലെ ഒരു
💬 Comments
View all comments