0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 211

യോദ്ധാവിനെ കണ്ടിടിട്ടില്ല നിന്റെ സഹായം എനിക്ക് ആവിശ്യം ആണ് "

" ഞാൻ പറഞ്ഞല്ലോ എനിക്ക് ആരെയും കൊല്ലാണോ ഉപദ്രവിക്കണോ കഴിയില്ല. ഇപ്പോൾ ഞാൻ കാരണം ഒരാൾ മരണ പെട്ടു. എന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല "

" നീ ആരെയും കൊല്ലണ്ട...ഉപദ്രവിക്കുകയും വേണ്ട... എന്റെ സഹോദരിയെ വിവാഹം കഴിച്ചാൽ മതി "

" എന്ത്!!!!"'.

" അച്ഛൻ മരണപെട്ടൽ സഹോദരിയുടെ വിവാഹം നടത്താൻ സഹോദരന് ആണ് അവകാശം.. ഞാൻ പറയുന്ന ആളെ എന്റെ സഹോദരിക്ക് ഇഷ്ടപ്പെട്ടാൽ സ്വയംവാരത്തിന്റെ ആവിശ്യമില്ലാതെ തന്നെ അവളുടെ വിവാഹം നടത്താം "

" അവൾക്ക് ഇഷ്ട്ടപെട്ടാൽ അല്ലെ "

" ഇഷ്ട്ടപെട്ടില്ലെങ്കിലും അവൾ സമ്മതിക്കും. ഞങ്ങളുടെ ശത്രുക്കൾ ആരെന്നു തിരിച്ചറിയാനും രാജ്യം ഭരിക്കാനും "

" ഒരു നാടകം ആണോ താങ്കൾ ഉദ്ദേശിക്കുന്നത് എനിക്ക് അതിനു സമ്മതമല്ല.....  ഞാൻ നിങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത സ്റ്റിതിക്ക് കൊട്ടാരം വരെ ഞാൻ കുടെ വരം അതിനു ശേഷം കണ്ണനും ആയി ഞാൻ മടങ്ങും "

"എങ്കിൽ ശെരി താങ്ങളെ ഞാൻ നിബന്ധിക്കുന്നില്ല "

അവർ രണ്ടുപേരും കൊട്ടാരത്തിലേക്ക് തിരിച്ചു.രാത്രിയോടെ അവർ കൊട്ടാരത്തിൽ എത്തി.

കോട്ടവാതിലിൽ എത്തിയപ്പോൾ അവർ യാത്ര പറഞ്ഞു പിരിയാൻ തുടങ്ങുമ്പോൾ സൂര്യവർദ്ധൻ ശാന്തനുവിനോട് പറഞ്ഞു.

" ഇപ്പോൾ താങ്കൾ എന്റെ അതിഥി ആണ് തങ്ങളുടെ  ആരോഗ്യം  എന്റെ എന്റെ ഉത്തരവാദിത്തം ആണ്. തങ്ങൾ പരിചരകാരോടൊപ്പം പോകു അവർ നിങ്ങൾക്ക് വേണ്ട വെദ്യസഹായം ചെയ്യും "

ശാന്തനു ഒഴിഞ്ഞുമാറാൻ ശ്രെമിച്ചെങ്കിലും മുറിവിലെ വേദന കരണം അയാൾ സമ്മതിച്ചു. അയാൾ പരിചരകാരോടൊപ്പം കൊട്ടാരം വൈദ്യനെ കാണാൻ കോട്ടക്കുള്ളില്ലേക്ക് കയറി.

പിറ്റേന്ന് രാവിലെ ഉദയപുരിയുടെയും ദക്ഷിണ പുരിയുടെയും രാജ്യത്തിർത്തി. മറ്റൊരു യുദ്ധത്തിനു കൂടി വേദി ആയിരിക്കുന്നു. പണ്ഡിയനാടിനെ പരാജയപെടുത്തി ഉദയപുരിയുടെ ഭാഗം ആക്കിയപ്പോൾ ഉണ്ടായ ആൾ നഷ്ട്ടം  തികയ്ക്കാൻനും മറ്റൊരു പടയൊരുക്കത്തിന് തയ്യാറെടുക്കാനും വർഷങ്ങൾ എടുത്ത ഉദയപുരിയുടെ  സേനയിൽ  പരിശീലനം പൂർത്തിയാക്കിയ രണധീരന്റെ ചോരയിൽ പിറന്ന 101 യോദ്ധാക്കൾ കൂടി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആ സേനക്ക് ബലമേകി

💬 Comments

View all comments