0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 212

.അവരെ രാജ്യസേവകർ എന്നായിരുന്നു വിളിക്കപ്പെട്ടത്. അവർക്ക് സ്വന്തമായി പേരുകൾ പോലും ഇല്ലായിരുന്നു രൂപവും സ്വഭാവും അനുസരിച്ചു ആയിരുന്നു ഒരേതർക്കും പിന്നീട് പേര് വീണത്.അവർ ജനിച്ചതിന് ശേഷം  ആദ്യം ആയാണ് ഉദയപുരികോട്ടക്ക് വെളിയിൽ വരുന്നത്. അതുവരെ  കൊട്ടാരത്തിലെ കുതിരപന്തിക്ക് പിറകിലെ പൊളിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു അവരുടെ തമാസവും പരിശീലനവും എല്ലാം. രാജാവിന്റെ പ്രതേക നിർദേശപ്രേകാരം ആയിരുന്നു അതെല്ലാം.

ഇരു സേനകളും  നേർകുനേർ അണിനിരന്നു.

ഉദയപുരിയുടെ ഇപ്പോഴത്തെ സേനാപതി ആയ വേലുതമ്പി  രാജ്യസേവകരുടെ  അടുത്തേക്ക് വന്നു പറഞ്ഞു.

" രാജ്യസേവകരെ നിങ്ങൾ നിങ്ങളുടെ രാജ്യസ്നേഹം പുറത്ത് കാണിക്കേണ്ട സമയം വന്നിരിക്കുന്നു. ഇന്നലെ വരെ നിങ്ങൾ പഠിച്ച യുദ്ധമുറകൾ എല്ലാം പയറ്റി  നമ്മുടെ രാജ്യത്തിന്റെ വിജയം ഉറപ്പുവരുത്തു "

എന്നിട്ട് അയാൾ തന്റെ വാൾ ഉയർത്തി കാണിച്ചു. അപ്പോൾ കാഹളം മുഴങ്ങി. ഇരു സേനകളും അലറിവിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.

ഉദയപുരിയുടെ സേനയുടെ മുൻപിൽ തന്നെ ആയിരുന്നു രാജ്യസേവകരുടെ  സ്ഥാനം. 101 പേർ അടങ്ങുന്ന അവർ  അഞ്ചുപേർ അടങ്ങുന്ന ചെറിയ ഗ്രുപ്പ്കൾ ആയാണ് പോരാടിയിരുന്നത്. മുന്നിൽ വാളും പരിജയും ആയി രണ്ടുപേർ. അവർ വലിയ പരിജ മറയാക്കി മുന്നോട്ട് നീങ്ങും. പുറകിൽ രണ്ട് പേർ വലിയ വാളും ആയി അതിനും പിന്നിൽ അമ്പും  വില്ലും ആയി ഒരാൾ. മുന്നിലെ രണ്ടുപേർ പരിജയ മാറ്റുമ്പോൾ പിന്നിലെ രണ്ടുപേർ വാൾ കൊണ്ട് എതിരാളികളെ വെട്ടി വിഴുത്തും. പുറകിൽ അമ്പും വില്ലും ആയി വരുന്ന ആൾ ഇവരെ ആക്രമിക്കാൻ  ഇങ്ങോട്ട് വരുന്ന വരെ അമ്പെയ്തു വിയ്ത്തും. ഈ അഞ്ചുപേരിൽ സ്ത്രീകളും പുരുഷൻ മാരും ഒരേപോലെ ഉണ്ടാകും. ഏതെങ്കിലും കാരണത്താൽ അവരുടെ  ഈ നീക്കം മാറ്റേണ്ടി വന്നാൽ വേറെയും മുറകൾ അവർക്ക് ഉണ്ടായിരുന്നു.  അംഗസംഖ്യയിൽ കുറവ് വരുമെങ്കിൽ. അവർ ഒരാളുടെ പുറത്ത് മറ്റൊരാൾ കയറി ഏതെങ്കിലും ജീവിയെ പോലെ രൂപം കൈവരിക്കുകയും  എതിരാളികളെ നേരിടുകയും ചെയ്യും. ഇവരിൽ 101മാൻ ഈ ഗ്രുപ്പുകളുടെ പിന്നിൽ ആയി നിന്ന് ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഏതെങ്കിലും ഗ്രുപ്പിൽ അംഗസംഖ്യ കുറഞ്ഞാൽ ആ ഗ്രുപ്പിൽ കുടുകയും ചെയ്യും. ( ഇവരെ ഒരോരുത്തരെ ആയി നമ്മുക്ക്

💬 Comments

View all comments