0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 570

ചോരകണ്ണിയോട് ദയനീയമായി പരാജയപെടുകയും ചെയ്തിരിക്കുന്നു. എന്താ സംഭവിച്ചത്  എന്ന ആർക്കും പിടികിട്ടിയില്ല. മുള്ളന്റെ പരാജയം  വേലുതമ്പിയിലും നിരാശജനിപ്പിച്ചു. അയാൾ അവരോട് യാത്രപറഞ്ഞു മടങ്ങി.

" അപ്പോൾ പറഞ്ഞത് ഓർമ ഉണ്ടല്ലോ  ഇനി മുതൽ നീ എന്റെ ദാസൻ ആണ്‌ ഹാ ഹാ "

ചോരക്കണ്ണി നിലത്ത് കിടന്നിരുന്ന മുള്ളനെ നോക്കി പറഞ്ഞുകൊണ്ട് തീട്ടയിൽ നിന്നും ഇറങ്ങി പോയി. മുള്ളൻ നിരാശനായി അവിടെ നിന്നും എഴുന്നേറ്റു.

അപ്പോൾ അവിടെ ഉണ്ടായിരുന്ന സ്ത്രീകളിൽ ആരോവിളിച്ചു പറഞ്ഞു.

"ഇനി ആരെക്കെയാണ് മത്സരിക്കുന്നത്.... നല്ലൊരു മല്പിടിത്തം കാണാം എന്ന വിചാരിച്ചതാ.... പക്ഷേ നിരാശആയിരുന്നു ഫലം "

" ഇനി നല്ലൊരു മല്പിടിത്തം കാണാൻ  'യോദ്ധ്രി' തന്നെ ഗോദയിൽ ഇറങ്ങണം. ആരാണ് എതിരാളി എന്ന് മാത്രം പറഞ്ഞാൽ മതി "

" അതെ അതെ  "

" യോദ്ധ്രി...... യോദ്ധ്രി.... "

അവിടെ നിന്നവർ യോദ്ധ്രിയെ മൺതിട്ടയിലേക്ക്  ആനയിച്ചു. പക്ഷേ അവൾക്ക് എതിരെ  മത്സരിക്കാൻ ആരും തയ്യാറായിരുന്നില്ല. കാരണം  യോദ്ധ്രി അവരിലെ മികച്ച പോരാളി ആയിരുന്നു. ഒത്ത പൊക്കവും തടിയും ഉള്ള ഒരു പെണ്ണായിരുന്നു
യോദ്ധ്രി.ആരും മത്സരിക്കാൻ മുന്നോട്ട് വന്നില്ല. പെട്ടെന്ന് ആരോ ഒരാൾ വില്ലനെ മുന്നോട്ട് തള്ളി വിട്ടിട്ടു വിളിച്ചു പറഞ്ഞു.
യോദ്ധ്രിയും മായി വില്ലൻ മത്സരിക്കും. അവൻ  എന്ത് ചെയ്യണം എന്ന അറിയാതെ മിഴിച്ചു നിന്നു. കാണാൻ നല്ല പൊക്കം ഉണ്ടെങ്കിലും വില്ലുപോലെ മെലിഞ്ഞതായിരുന്നു വില്ലൻ. തിരിഞ്ചോടുന്നത് യോദ്ധാക്കൾക്ക് ചേർന്നത് അല്ല എന്ന വിചാരിച്ചു അവൻ മൺതിട്ടയിൽ കയറി. അത് കണ്ടതും അവിടെ നിന്നവർ ചിരിക്കാൻ തുടങ്ങി. യോദ്ധ്രിയുടെ ചുണ്ടിലും പുച്ഛത്തോടെ

💬 Comments

View all comments