0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 214

ഞാൻ അറിഞ്ഞു അവരുടെ വീര സഹാസങ്ങൾ "

" പ്രഭോ .... അവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് "

" എന്ത്!!!!!!"

" അതെ പ്രഭോ അവരിൽ പത്തൊൻപത് പേർ വീര മൃത്യു വരിച്ചു "

രാജാവ് എന്തോ ആലോചിച് കൊണ്ട് സിംഹസനത്തിൽ ഇരുന്നു. വേലുതമ്പി രാജാവിനെ വണങ്ങി കൊണ്ട് അവിടെ നിന്നും പോയി. അയാൾ പോയപ്പോൾ ബലരാമൻ  അവിടെ ഉണ്ടായിരുന്ന ഭടൻ മാരോട് അവിടെ നിന്നും പോകാൻ ആംഗ്യം കാട്ടി. അവിടെ രാജാവും ബാലരമനും മാത്രമായപ്പോൾ ബലരാമൻ  രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു.

" എന്താ പ്രഭോ ആലോചിക്കുന്നത്. "

" ബാലരമാ താൻ പറഞ്ഞ ബുദ്ധി അല്ലെ രണധീരന്റെ മക്കളെ  സൈനത്തിൽ ഉൾപെടുത്താൻ.... വർഷങ്ങളോളം അവരെ തീറ്റി പോറ്റുകയും ചെയ്തു. അവർ ഇങ്ങനെ ഇയാൻപറ്റകളെ പോലെ ചത്ത്‌ ഒടുങ്ങിയാൽ. നമ്മൾ  എന്താ ചെയ്യും "

" പ്രഭോ എല്ലാ കാര്യങ്ങളും അതിന്റ മുന്നൊരുക്കങ്ങളോട് കൂടി നടപ്പാക്കിയാലേ ഫലം ഉണ്ടാകുകയുള്ളു. നമ്മുടെ പടയാളികൾ  400ഇൽ പരം പേർ മരണപെട്ട യുദ്ധത്തിൽ അവർ വെറും പത്തൊൻപത് പേർ മാത്രമാണ് മരണപെട്ടത്.കുറച്ചുപേരെ കുരുതി കൊടുക്കാതെ ഒരു യുദ്ധവും വിജയിച്ചിട്ടില്ല.അവർ ഇനി എൺപത്തിരണ്ട് പേരുണ്ട്. അവരുടെ അംഗസംഖ്യ കുട്ടി സാവകാശം നമുക്ക് യുദ്ധത്തെ പറ്റി ചിന്തിക്കാം "

" അംഗസംഖ്യ കൂട്ടാൻ ഇപ്പോൾ രണധീരൻ ജീവിച്ചിരിപ്പില്ലല്ലോ........  ഹാ അവന്റെ മക്കളെ ഉപയോഗിച്ചു വീണ്ടും ഒരു സേനക്ക് ജന്മം നൽകാം.....  നമ്മുടെ തടവറയിൽ ഇപ്പോൾ എത്ര സ്ത്രീകൾ ഉണ്ട്?"

" പ്രഭോ...  യോദ്ധാക്കളുടെ വിധവമാരെയും  തടവുകരെയും  കൊണ്ടാണ് നമ്മൾ ഇപ്പോൾ ഉള്ള രാജ്യസേവകരെ രൂപപ്പെടുത്തിയത്.  വിധവമാരെ അവരുടെ ഭർത്താക്കന്മാർ രാജ്യത്തിനായി ചെയ്ത ത്യാഗസ്മരണയിൽ കൊട്ടാരത്തിൽ താമസിപ്പിച്ചിരിക്കുന്നു എന്ന ഇപ്പോഴും വെളിയിൽ അറിയുന്നത്. അവരെ എല്ലാം പ്രേസവശേഷം നമ്മൾ കൊന്നു കളഞ്ഞു. ഇപ്പോഴും നമ്മുക്ക് രഹസ്യം സൂക്ഷിക്കാൻ കഴിഞ്ഞു എന്നു വരില്ല. അങ്ങ് ഒരു പടയോട്ടം നടത്താൻ ആഗ്രഹിക്കുന്ന ഈ സമയത്ത്  ആവിശ്യമില്ലാതെ ഒരു കലാപം നല്ലത് അല്ല "

" പിന്നെ നാം എന്ത് ചെയ്യണം എന്നാണ് താൻ പറയുന്നത് "

"

💬 Comments

View all comments