0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 526

ലക്ഷ്മി പെട്ടെന്ന് അവിടെ നിന്നും പോകാൻ ഒരുങ്ങി. പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.

" എന്ത് സംഭവിച്ചാലും  രണധീരന്റ  കൈ വിലങ്ങുകൾ അഴിച്ചു മാറ്റരുത്.... അയാളോട് ചെയ്ത  ചതിക്ക് അയാൾ അവസരം നോക്കി കാത്തിരിക്കുക ആയിരിക്കും "

ലക്ഷ്മി തലയാട്ടികൊണ്ട് അവിടെ നിന്നും തടവറയിലേക്ക് തിരിച്ചു. തടവറയുടെ കവാടത്തിൽ  ഉണ്ടായിരുന്ന കാവകരുടെ  കണ്ണ് വെട്ടിച്ചു അവൾ അതിനുള്ളിൽ കയറി.

ലക്ഷ്മി  നോക്കുമ്പോൾ ഒരു വന്യമൃഗത്തെ ബന്ധിച്ചിരിക്കുന്നത് പോലെ ചങ്ങലകളാൽ  ബന്ധിച്ചിരിക്കുന്ന രണധീരനെ ആണ്‌ കാണുന്നത്. കലനക്കം കെട്ട്  രണധീരൻ  ലക്ഷ്മിയെ നോക്കി.

" ആരാ "

" ഇന്ന് ഒരു ആഗ്രഹത്തെ കുറിച്ചു പറഞ്ഞിരുന്നല്ലോ  അത്‌ സഭലമാക്കാൻ വന്നത് ആണ്‌ ഞാൻ "

രണധീരൻ  അവളെ  അടിമുടി ഒന്ന് നോക്കി.

" രാജകുടുംബങ്കം ആണോ?........ ഞാൻ ഒരു അടിമ വംശജൻ ആണ്‌ "

ലക്ഷ്മി അവിടേക്ക് വരുന്നതിനു മുൻബായി അവളുടെ  അഭരങ്ങളും പാട്ടുവസ്ത്രങ്ങളും മാറ്റിയിരുന്നു എന്നിട്ടും രണധീരൻ  താൻ ഒരു രാജകുടുംബങ്കം ആണെന്ന് തിരിച്ചറിഞ്ഞതിൽ അവൾ അതിശയിച്ചു എങ്കിലും പെട്ടെന്ന് അതിനു മറുപടി പറഞ്ഞു.

" അടിമ അല്ല ഒരു നല്ല യോദ്ധാവ്, ഒരു നല്ല മനുഷ്യൻ "

" നിന്റെ പേരെന്താ "

" നമുക്ക് അധികം സമയം ഇല്ല.... അതെക്കെ വഴിയെ മനസിലാക്കാം "

അവൾ പെട്ടെന്ന് രണധീരനെ  കെട്ടിപിടിച്ചു ചുംബിക്കാൻ തുടങ്ങി. അതിന് പ്രേതികരണം ആയി  രണധീരൻ  അവളെ പിടിക്കാൻ നോക്കുമ്പോൾ അവന്റെ കൈയിൽ കിടന്ന ചങ്ങല വലിഞ്ഞു നിന്നു. അവനു അവളെ  സ്പർശിക്കാൻ പോലും ആയില്ല. ചങ്ങല  കിലുക്കം

💬 Comments

View all comments