Chapter Title : ഹിസ്-സ്റ്റോറി [Danmee]
ഞാൻ ഇതിന് കുട്ട് നിൽക്കില്ല... നിന്റെ ഭാവിയെ കുറിച്ചു നീ ആലോചിക്ക്... ആരും അറിയാതെ ചെയ്യാൻ പറ്റുന്ന കാര്യം അല്ല ഇത് അയാളുടെ കുഞ്ഞിന് നീ ജന്മം നൽകിയാൽ....... "
" അദ്ദേഹത്തിന്റെ കുഞ്ഞ് ആണെന്ന് ആരും അറിയണ്ട..... ഞാൻ ഗുരുകുലത്തിൽ നിന്നും വരുമ്പോയെ ഗർഭിണി ആയിരുന്നു എന്ന് പറഞ്ഞാൽ പോരേ "
" ആരെ കുഞ്ഞെന്ന് പറയും നീ........... നിന്നെ പറഞ്ഞു തിരുത്താൻ എന്നെ കൊണ്ട് സാധിക്കില്ല..... നിന്റെ കുടെ നിന്നില്ലെങ്കിൽ നീ എന്തെങ്കിലും കുരുത്തക്കേട് ഉണ്ടാക്കും..... പിന്നെ ഗർഭ ദരണം ഇന്ന് തന്നെ നടക്കുമെന്ന് പറയാൻ പറ്റില്ലല്ലോ.... നിനക്ക് രണധീരന്റെ കുടെ ചിലവഴിക്കാൻ കുറച്ചു സമയം ഞാൻ തരാം "
" എന്റെ പുന്നാര ആങ്ങള "
അശോകവർമനെ കെട്ടിപ്പിടിക്കാൻ വന്ന ലക്ഷ്മിയെ അവൻ തള്ളി മാറ്റി.
" പൊടി......ആങ്ങളയെ കൊണ്ടുതന്നെ മാമ പണി ചെയ്യിപ്പിച്ചിട്ട് അവളെ കിന്നാരം "
" അത് എല്ലാ ആങ്ങള മാരും അച്ഛന്മാരും ചെയ്യുന്നത് തന്നെ അല്ലെ "
അശോകവർമൻ അവിടെനിന്നും പോകാൻ തുടങ്ങി എന്നിട്ട് തിരിഞ്ഞു നിന്നു പറഞ്ഞു.
" രാത്രി ഞാൻ പറയുമ്പോൾ തടവറയിലേക്ക് ചെല്ലു "
അശോകവർമൻ അവിടെ നിന്നും പോകുമ്പോഴും ലക്ഷ്മി അവിടെ തന്നെ നിന്നു.അവൾ എന്തെക്കെയോ മനസ്സിൽ കണ്ടു.
രാത്രി പള്ളിയതായം കയിഞ്ഞു അന്തപുരത്തിൽ ഇരുന്ന ലക്ഷ്മിയുടെ അടുത്തേക്ക് അശോകവർമൻ വന്നു. ചുറ്റും നോക്കി എന്നിട്ട് പറഞ്ഞു.
" തടവറായുടെ മുന്നിൽ കാവൽകാർ ഉണ്ടാകും അവരുടെ കണ്ണ് വെട്ടിച്ചു നീ അകത്ത് കയറണം.. രണധീരന്റെ കരാഗ്രഹത്തിന് മുമ്പിൽ ആരും കാണില്ല "
💬 Comments
View all comments