0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 515

രണധിരൻ ആണ്  അതാണെന്റെ ഭയം...... അവൻ ഒറ്റക്ക് തന്നെ നുറുപേരെ നേരിടും...... നമ്മുടെ സൈന്യത്തിനു അവരുടേതിന്റെ പകുതിപോലും ആൾബലം ഇല്ല..... ഈ യുദ്ധം  നാശം മാത്രമേ വിതക്കു "

" ഹഹ  നീ ഭയപ്പെടണ്ട  അവരുടെ സൈന്യത്തിന്റ ബലത്തിനെ കുറിച്ചും രണധീരനെക്കുറിച്ചും അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ രാജാവ് യുദ്ധത്തിന് പുറപ്പെട്ടിട്ട് ഉണ്ട് എങ്കിൽ എന്തോ മുന്നിൽ കണ്ടിട്ടിട്ടുണ്ട് എന്നാണ് അർത്ഥം........ നീ ധൈര്യം ആയിട്ട്  യുദ്ധത്തിന് ഒരുങ്ങു "

ഉദയപുരിയിലെ ഭടൻ മാർ വിചാരിച്ചത്  പോലെത്തന്നെ ആ യുദ്ധം ഒരു ചതികളം ആയിരുന്നു.

ഇരുരാജ്യങ്ങളുടെയും സൈനങ്ങൾ നേർക്കുനേർ നിന്നു. യുദ്ധകാഹളം മുഴങ്ങിയപ്പോൾ അവർ  അലറിക്കൊണ്ട് പരസ്പരം  പോരാടിക്കാൻ തുടങ്ങി.

പണ്ട്യനാട്ന്റെ സൈന്യം യുദ്ധത്തിൽ മുന്നിട്ട് നിന്നു. അവരുടെ പടത്തലവൻ  രണധീരൻ തന്റെ മുന്നിൽ പെട്ടവരെ എല്ലാം വെട്ടി വിയ്ത്തി മുന്നോട്ട് കുതിച്ചു. രണധീരന്റെ കരുത്തു കണ്ട് പേടിച്ച ഉദയപുരിയിലെ സൈന്യം തിരിഞ്ഞു ഓടാൻ തുടങ്ങി . ഇത് കണ്ട രണധീരൻ  തന്റെ കുതിര പുറത്തു നിന്നും ഇറങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് തന്റെ സൈന്യംത്തെ  വിലക്കി.

" നിർത്തു........ തിരിഞ്ഞു ഓടുന്നവരെ  ആക്രമിക്കാൻ പാടില്ല."

പണ്ട്യനാടന്റെ പടയാളികൾ ഒരുയുദ്ധം കൂടി ജയിച്ച സന്തോഷത്തിൽ  അർതുവിളിച്ചു. അവരോടൊപ്പം രണധീരനും പങ്കെടുത്തു. അവരുടെ അടുത്തേക്ക് പണ്ട്യനാട്ന്റെ മന്ത്രിമാരിൽ ഒരാളായ ഭൈരവൻ തന്റെ രഥത്തിൽ വന്നു.

" ബെലെ ഭേഷ്...... രണധീര നിന്നെ വെല്ലാൻ ആരും ഇല്ല എന്ന് ഒരിക്കൽ കൂടി നീ തെളിയിച്ചിരിക്കുന്നു "

അയാൾ ചിരിച്ചു കൊണ്ട് രണധീരന്റെ  തോളിൽ തട്ടിയ ശേഷം  പടയാളികളോടായി പറഞ്ഞു.

" പണ്ട്യനാട്ന്റെ 

💬 Comments

View all comments