0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 519

"""നിർത്തു """"

ഉദയപുരിയുടെ യുവരാജാവ്  ആയ അശോകവർമൻ  അവിടേക്ക് കടന്നു  വന്നു. അയാൾ ഭടൻമാരോട് രണധീരനെ  എഴുന്നേൽപ്പിക്കാൻ കല്പ്പിച്ചു. രണധീരനെ എഴുന്നേൽപ്പിച്ചു നിർത്തിയ സമയത്ത് മറ്റൊരു ഭടൻ  അയാളുടെ ശരീരത്തിൽ കിടന്നിരുന്ന വലയുടെ കുറച്ചു ഭാഗം മുറിച്ചു മാറ്റി. അപ്പോൾ തന്നെ കട്ടിയുള്ള ചങ്ങല കൊണ്ട് രണധീരന്റെ കയ്യും കാലും അവർ ബന്ധിച്ചു. ശേഷം  അയാളുടെ പുറത്തുള്ള വലകളും കയറുകളും പൂർണമായും മുറിച്ചു മാറ്റി. ശരീരം മുഴുവൻ ചോരയിൽ കുളിച്ചു നിന്നിരുന്ന രണധീരന്റെ അടുത്തേക്ക്  അശോകവർമൻ  വന്നുനിന്നു.

" അങ്ങയെ കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ട്. എന്റെ ഗുരുക്കൻമാർ പോലും അങ്ങയുടെ വീര കൃത്യങ്ങൾ പാടി കേട്ടിട്ടുണ്ട് നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.... അത്‌ ഇങ്ങനെ ഒരവസരത്തിൽ  ആയതിൽ വിഷമം ഉണ്ട് "

രണധീരൻ  പുച്ഛഭാവത്തിൽ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

രണധീരനെ  അവർ  അവിടെനിന്നും പിടിച്ചു വലിച്ചുകൊണ്ട് പോയി.

അശോകവർമൻ അവിടെനിന്നും പോകൻ ഒരുങ്ങുമ്പോൾ. ഒരുപടയാളി  അവന്റെ അടുക്കൽ ഓടിവന്നുകൊണ്ട് പറഞ്ഞു.

" യുവരാജൻ.....  അങ്ങയോട് എത്രയും വേഗം  പണ്ട്യനാടിൽ എത്തിച്ചേരാൻ  മഹാരാജാവ് കല്പിച്ചിട്ടുണ്ട്..... ഭൈരവൻ മരണപെട്ടത് മൂലം  പണ്ട്യനാടിന്റെ അധികാരം  പിടിച്ചു എടുക്കാനും  അവിടുത്തെ ഭരണത്തിന്റെ താല്കാലിക ചുമതല അദ്ദേഹം അങ്ങക്ക് ആണ്‌ നൽകിയിരിക്കുന്നത് "

അയാൾ കയ്യിൽ ഇരുന്ന താളിയോല അശോകവർമനെ ഏല്പിച്ച ശേഷം അവിടെനിന്നും പോയി. അശോകവർമൻ അവിടെ ഉണ്ടായിരുന്ന പടയാളികളെയും  കുട്ടി പണ്ട്യനാട്ലേക്ക് തിരിച്ചു.

കാലങ്ങളായി  നിലന്നിരുന്ന യുദ്ധം വിജയിച്ചതിന്റെ ആഘോഷം ഉദയപുരിയിൽ ദിവസങ്ങളോളം  നീണ്ടു നിന്നു. അമ്മമാർക്ക് ആശ്വസംമായി തങ്ങളുടെ ആണ്മക്കളെ കുറച്ചു നാളെത്തേക്കെങ്കിലും യുദ്ധത്തിന് പറഞ്ഞയിക്കണ്ടല്ലോ.

ഈ 

💬 Comments

View all comments