0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 520

സമയത്താണ് ഗുരുകുലത്തിൽ പഠിക്കാൻ പോയിരുന്ന രാജകുമാരി ലക്ഷ്മിദേവി ഉദയപുരിയിൽ എത്തുന്നത്. അതീവ സുന്ദരി ആയിരുന്ന അവൾ ബുദ്ദിയിലും അയോദ്ധനകലകളിലും മികച്ചവൾ ആയിരുന്നു. രഥത്തിൽ  നിന്നും ഇറങ്ങിയ അവൾ കാണുന്നത് അശോകവർമൻ പടയാളികൾക്ക് എന്തോ നിർദേശം നൽകുന്നത് ആണ്‌. അവൾ അശോകവാർമാന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

" ഭരിക്കാൻ  ഒരുനാടും തന്നു പറഞ്ഞുവിട്ട  എന്റെ പൊന്നാങ്ങള ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നത് എന്താ "

" നീ വന്നോ കാന്താരി.... നിന്റെ ഗുരുകുല വാസം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു "

" ആ  കുഴപ്പമില്ലായിരുന്നു..... എന്നെ എന്ന പണ്ട്യനാട്ലേക്ക് ക്ഷണിക്കുന്നത് "

" രണ്ട് ദിവസം കയിഞ്ഞ് ഞാൻ പോകുമ്പോൾ നിന്നെയും കുടെ കൂട്ടാം "

" അതെന്താ രണ്ട് ദിവസം നമുക്ക് ഇന്ന് തന്നെ പോകാം "

" ഇന്ന്  രണധീരന്റെ  വിചാരണ ആണ്‌.... മഹാരാജാവ് എന്നെ എങ്ങോട്ട് വിളിപ്പിച്ചതാ "

" ഓ  എന്താ വിധിക്കാൻ പോകുന്നത് .......അദ്ദേഹത്തെ പോലെ ഒരാൾ നമ്മുടെ  സേനയിൽ  ഉണ്ടായിരിക്കുന്നത്  വളരെ നല്ലത് ആണ്‌..... ഒരിക്കൽ  ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ട് ഉണ്ട്  പക്ഷെ സംസാരിക്കാൻ പറ്റിയിട്ടില്ല "

" എന്റെയും അഭിപ്രായം അത്‌ തന്നെയാണ്.... പക്ഷെ അത്‌ നടക്കും എന്ന് തോന്നുന്നില്ല

" പെട്ടെന്ന്  പെരുമ്പാറ മുഴങ്ങി

അശോകവർമൻ വിചാരണ  നടക്കുന്ന  സ്ഥാലത്തേക്ക് നടന്നു  കുടെ ലക്ഷ്മിദേവിയും

അവിടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു മഹാരാജാവും  പരിവാരവും  അവിടെ അണിനിരന്നിരുന്നു. അവിടേക്ക് കയ്യ്കാലുകൾ  ചാങ്ങലയാൽ ബന്ധിച്ച  രണധീരനെ  അങ്ങോട്ട് കൊണ്ട് വന്നു. അയാളെ കണ്ടതും സദസിൽ ഉള്ളവരിൽ പല ഭാവവും  മറിമറിഞ്ഞു.

💬 Comments

View all comments