0%

Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Author : സിമോണ Read All Parts 2.6K

ഇനി "നിനക്ക് ഞാനൊരു ഉമ്മ തരട്ടെടാ അലെക്‌സേ" ന്നു പുള്ളി ചോദിച്ചാ പോലും, ഈ ഗഡി മിഴുങ്ങസ്യാന്നു നിൽക്കത്തെ ഉള്ളെന്നെനിക്കറിയാം..

"പോരാ ഇച്ചായാ... അതുപോര. ഒരു കാര്യം ചെയ്യ്.. ഞാനെന്റെ പെണ്ണിനെ കെട്ടിച്ച് തരട്ടെ സാറിന് ന്നും കൂടി ചോദിക്ക്.. അപ്പൊ ശരിയാവും..." രാവിലെതന്നെ ബിരിയാണീടെ അവസ്ഥ എന്താവുമെന്നറിയാത്ത അനിശ്ശ്ചിതത്വത്തിൽ, ഞാൻ ആ കലിപ്പ് ഇച്ചായന്റെ മേലോട്ടിട്ടു...

"ഹേയ്.. അങ്ങനെ ചോദിച്ചാ... അയ്യേ!!! പുള്ളിക്കാരൻ എന്ത് വിചാരിക്കുമെടി??? അത് മാത്രല്ല.. നിന്നെ ഇനി കല്യാണം കഴിക്കണേൽ ആദ്യം നമ്മള് ഡൈവോഴ്സ് ആയിട്ടൊക്കെ വേണ്ടേ..."

കള്ളപ്പന്നി!!!.. അപ്പൊ അതാണ് ഉള്ളിലിരിപ്പ്... "ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ മോനേ... നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യും ന്നു നീ സ്വപ്നത്തിൽ പോലും കണക്കു കൂട്ടണ്ട.. എന്നിട്ടാ ബോംബേ കോന്തത്ത്തീടെ കൂടെ പൊറുതി തുടങ്ങാനല്ലേ.. അങ്ങനിപ്പം നീ സുഖിക്കണ്ട.."

ഇതാ!!!... ഇതാ ഞങ്ങള് തമ്മിലുള്ള ഇരിപ്പുവശം..

ഇച്ചായനും, ഞങ്ങൾ മുൻപ് താമസിച്ചിരുന്ന ഫ്ളാറ്റിലെ നെയ്‌ബർ ബോംബെക്കാരി പെണ്ണും കൂടി, ഒരു ദിവസം കോണിച്ചോട്ടിൽ വെച്ച് കാണിച്ച ഡിങ്കോൾഫി ഞാൻ പിടിച്ചതിനു ശേഷം, എന്ത് പറഞ്ഞാലും ഞാൻ അതെടുത്തിട്ട് പൂശും..

സംഗതി, അതോടെ ഞങ്ങൾ അവിടുന്ന് താമസം മാറിയെങ്കിലും, ഈ രണ്ടു ഉടായിപ്പുകളെ ഹോട്ടലിലും മാളുകളിലും അതിനുശേഷം ഒന്നിച്ചു കണ്ടതിന് എന്റെ കയ്യിൽ വേണ്ടത്ര തെളിവുകളുണ്ട്.. ഞാൻ ആരാ ന്നാ??? പിന്നെന്താ ഞാൻ ആകെ അലമ്പാക്കത്തെ എന്നല്ലേ നിങ്ങടെ സംശയം...

എന്തിനാന്നെ?? മൂപ്പർക്ക് അതിലൊരു സന്തോഷം കിട്ടുന്നേൽ കിട്ടിക്കോട്ടെ.. എനിക്ക് അല്ലേലും മൂപ്പര് ബെഡിൽ കിടന്നു കാട്ടിക്കൂട്ടുന്ന വിക്രിയകളെക്കാളും സുഖം, എന്റെ പാവം

💬 Comments

View all comments