0%

Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Author : സിമോണ Read All Parts 2.6K

ഏതു നേരോം മൂപ്പരെ ശല്യം ചെയ്യണേ ന്നേ???

പരീക്ഷ ജയിപ്പിക്കാൻ കർത്താവ്, അഡ്മിഷൻ കിട്ടാൻ കർത്താവ്, കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് ഉണ്ടാക്കികൂട്ടിയ ശത്രുക്കളെ ഒതുക്കാൻ കർത്താവ്, പ്രൊമോഷൻ കിട്ടാൻ കർത്താവ്, പ്രേമം പൂവണിയാൻ കർത്താവ്, പൂവണിഞ്ഞ പ്രേമം അടിവയറ്റിൽ പിടിച്ച് പുതിയ കായുണ്ടവുമെന്ന് തോന്നിയാൽ, അതിനെ അലസിപ്പിക്കാനും കർത്താവ്... അല്ല.. സത്യതിൽ മൂപ്പര് ആരാ??? ഹോ.. വഴി മാറിപ്പോയി.. മൂപ്പർ ആരെങ്കിലും ആവട്ടെ...

പറഞ്ഞുവന്നെ... പതിനൊന്നിൽ ആരുടെയോ കൃപകൊണ്ട്, പ്രതീക്ഷിച്ച അത്രയ്ക്ക് കഞ്ഞിയായില്ല... എന്നാലും ചോറും വറ്റുകളൊക്കെ സ്നേഹപൂർവ്വം തമ്മിൽ തമ്മിൽ കെട്ടിപിടിച്ച്, ഒരുമാതിരി "ഗ്രൂപ്പ് സെക്സ് സീൻ" പോലായി..

"ഹോ... ഇന്നാ മൈരിന്റെ വായീന്ന് എന്തൊക്കെ കേൾക്കുവോ ആവോ.." ഇച്ചായൻ, ഇത്തിരി ആശ്വാസത്തിലൊന്ന് നിശ്വസിക്കാൻ തുടങ്ങിയ എന്റെ ശ്വാസഗതി ഒരു നിമിഷത്തിക്ക് നിർത്തിച്ചു.

"ഇയാള് പോയേ... പോയി രണ്ടെണ്ണം കൂടി വീശി നല്ല മൂഡിലായിക്കോ.. ഇത് ഞാൻ നോക്കിക്കോളാം.. പോ പോ..." ഞാൻ ഇച്ചായനെ തള്ളി പുറത്താക്കി, എന്റെ സ്‌പെഷ്യൽ "ചിക്കൻ സെക്സി ബിരിയാണി" തയ്യാറാക്കാൻ നിന്നു.

പ്രതീക്ഷിച്ചത്രയ്ക്ക് ബിരിയാണി അലമ്പായില്ല.. കൈ കഴുകും നേരം, ഒരു ഷേവിങ് ബ്ലേഡ് കൂടെ കൊടുത്താൽ, നല്ല വൃത്തിയായി കയ്യിൽ നിന്ന് വടിച്ചെടുത്ത് കഴുകിയാൽ മതിയാവും... അത്രേ ഉള്ളു... പക്ഷെ സംഗതി ടേസ്റ്റിയാണ്...

ഇനി ആരേലും മോശമായെന്ന് പറയുന്നതിന് ഒരു മുൻ‌കൂർ തടയിടാനായി, ഒട്ടും തരക്കേടില്ലാതെ ഒന്ന് അണിഞ്ഞൊരുങ്ങാൻ ഞാൻ തീരുമാനിച്ചു..

സീരിയസ്‌ലി... ഇന്നേവരെ ഇത്തരം സന്ദർഭങ്ങളിൽ ഞാൻ സ്ഥിരമായി പുറത്തെടുക്കാറുള്ള എന്റെ "ഓപ്പറേഷൻ പീസ് ഷോ" പരാജയപ്പെട്ടിട്ടില്ല.... അണിഞ്ഞൊരുങ്ങി, അത്യാവശ്യം സെക്സിയായി നിൽക്കുന്ന എന്റെ മുഖത്ത് നോക്കി,

💬 Comments

View all comments