Chapter Title : ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ]
കൂടി വാഗൺ ട്രാജഡി പോലെ... ഇങ്ങോട്ടിരിക്കു പാപ്പാ.." ഞാൻ വേഗം ഡൈനിങ് ടേബിളിനരികിലെ രണ്ടു കസേരകൾ അവിടേക്കു വലിച്ചിട്ടുകൊടുത്തു..
"അതേ.. ഇതെന്താ എല്ലാരും കൂടി ഒരു സോഫയിൽ ഇരിക്കുന്നെ.. ഇങ്ങോട്ടും ഇരുന്നോളു..." ഗോസായി, ഞാൻ കസേര വലിച്ചിട്ടു കൊടുത്തപ്പോൾ, താനിരിക്കുന്ന സോഫയിൽ തട്ടി പാപ്പന്മാരോടായി പറഞ്ഞു..
ഡബിൾ സീറ്റർ സോഫയുടെ ഒത്ത നടുക്ക്, രണ്ടു കാലും വിടർത്തി വിശാലമായി ഇരിയ്ക്കുന്ന പുള്ളീടെ സൈഡിൽ ഇരിക്കണേൽ, ഒരു കത്തിയെടുത്ത് തങ്ങളെ നേർപകുതി പീസാക്കി രണ്ടിടത്തു ഇരുത്തേണ്ടി വരുമെന്ന് മനസ്സിലായതുകൊണ്ടാവും, പാപ്പന്മാർ വിനയാന്വിതനായി.. "ഓ.. വേണ്ട മാനേജരെ.. ഞങ്ങളിവിടെ ഇരുന്നോളാം.."
വില്യമിന്റെ ചുണ്ടിൽ അത് കേട്ടപ്പോൾ ചിരി പൊട്ടിയിരുന്നു... കൂടെ ഞാനും ചിരിച്ചുപോയി...
"ഹിത ഇരിക്കുന്നില്ലേ... ഇരിക്കൂന്നെ.." ഇത്തവണ പക്ഷെ വില്യം സോഫയുടെ ഒരു വശത്തേക്ക് നീങ്ങി ഇരുന്നു...
"കള്ള കുന്ത്രാണ്ടി... അപ്പൊ ഇതിനാണ് പാപ്പന്മാരോട് ഇരുന്നോളാൻ ആദ്യമേ നമ്പറിട്ടത്... എന്റെ പൊന്നു ഐസക്ക് ന്യൂട്ടാ... " മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് കുണുങ്ങി ചിരിച്ചു...
"വേണ്ട.. ഞാൻ ഇവിടെ നിന്നോളം..." അത് പറയുമ്പോൾ ഞാനെന്റെ കണ്ണുകൾ മനഃപൂർവം ഇച്ചായന്റെ നേർക്ക് നീട്ടിയിരുന്നു..
"ഹേയ്.. അങ്ങനെ മാറിനിന്നാലൊന്നും ശരിയാവില്ല.. വരൂ.. ഇവിടെ ഇരിക്ക്... " അവൻ ഇച്ചായനെ ഒന്ന് നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു..
"ഹിതേ.. അവിടെ ഇരിക്ക്.. അവിടെ സാറിന്റെ അടുത്തിരുന്നു എന്താന്നുവെച്ചാൽ വിളമ്പി കൊടുക്ക്.. നമ്മുടെ ചീഫ് ഗസ്റ്റല്ലേ അദ്ദേഹം... അദ്ദേഹത്തോട് തറുതല പറയാൻ പാടുണ്ടോ?? " പ്രൊമോഷൻ ലിസ്റ്റിൽനിന്ന് മനസ്സുറപ്പിച്ചിരുന്ന ഇച്ചായൻ, ഞാൻ നാണിച്ചു നിൽക്കുവാണെന്ന് കരുതി എന്നെ ചെറിയ ശാസനയോടെ പ്രോത്സാഹിപ്പിച്ചു.. "അവള് നാണിച്ചിട്ടാവും സാറെ..
💬 Comments
View all comments